അങ്കണവാടിയിൽ റീഡിങ്ങ് റൂം;വനിത ദിനത്തിൽ തുടക്കം കുറിച്ചത് ഒരു ചേക്കോട് മാതൃക


അന്താരാഷ്ട്ര വനിത ദിനത്തിൽ ചേക്കോട് അങ്കണവാടിയിൽ  റീഡിങ്ങ് റൂം തുറന്നു. വനിതകൾക്കും കൗമാരക്കാരായ കുട്ടികളുടേയും വായനയെ പ്രോത്സാഹിപ്പിക്കുന്നതിനു  വേണ്ടിയാണ് റീഡിങ്ങ് റൂം ആരംഭിച്ചിരിക്കുന്നത്. ഒരു പക്ഷേ  ആദ്യമായിട്ടായിക്കും ഒരു അങ്കണവാടിയിൽ റീഡിങ്ങ് റൂം  തുടങ്ങുന്നത്. അതു കൊണ്ടുതന്നെ വായനയെ പ്രോത്സാഹിപ്പിക്കുവാൻ തീവ്രശ്രമങ്ങൾ നടത്തുന്ന സർക്കാറിനുളള നല്ലൊരു സന്ദേശമാണ് ഈ    ''ചേക്കോട് മാതൃക''

കല്ലടത്തൂർ ഗോഖലെ ഗവഃ ഹയർ സെക്കണ്ടറി സ്കൂൾ അധ്യാപകനും എഴുത്തുകാരനുമായ താജിഷ് ചേക്കോട് തൻെറ ജന്മദിനത്തിൽ 42 പുസ്തകങ്ങൾ  നൽകിക്കൊണ്ടാണ് അങ്കണവാടിയിൽ ഒരു  റീഡിങ്ങ് റൂം എന്ന ആശയം ആദ്യമായി പങ്കുവെച്ചത് . തുടർന്ന് ഗോഖലെ ഗവഃ ഹയർ സെക്കണ്ടറി സ്കൂൾ അധ്യാപകർ ഉൾപ്പെടെ  നിരവധി പേർ പുസ്തകങ്ങൾ നൽകി 

സ്ത്രീകൾക്കും കൗമാരക്കാരായ കുട്ടികൾക്കും വേണ്ടിയുളള    പദ്ധതിയായതിനാൽ വനിതാദിനത്തിൽ തന്നെ പ്രവർത്തനം ആരംഭിയ്ക്കുവാൻ തീരുമാനിക്കുകയായിരുന്നു. എഴുത്തുകാരനും സംസ്ഥാന ലൈബ്രറി കൗൺസിൽ അംഗവുമായ എം കെ പ്രദീപ് ഡയറ്റ് ലാബ് സ്കൂൾ വിദ്യാർത്ഥിനി എവി വൈഗ രാജിന് പുസ്തകം നൽകി ഉദ്ഘാടനം ചെയ്തു. കപ്പൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ഷറഫുദ്ധീൻ കളത്തിൽ അധ്യക്ഷത വഹിച്ചു. താജിഷ് ചേക്കോട് , രാജല്ക്ഷ്മി , അഖിൽ , ജാനകി, വിജിത എൻ തുടങ്ങിയവർ സംസാരിച്ചു

Tags

Below Post Ad