കോൺട്രാക്ട് കാര്യേജ് വാഹനങ്ങളുടെ കോവിഡ് കാലത്തെ നികുതി പൂർണ്ണമായും ഒഴിവാക്കണം,നിരീക്ഷണ സംവിധാനമില്ലാതെ GPS നിരബന്ധമാക്കരുത് ,വ്യാജ ടാക്സിക്കെതിരെ കർശന നടപടികൾ സ്വീകരിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് കേരള ടാക്സി ഡ്രൈവേഴ്സ ഓർഗനൈസേഷന്റെ നേതൃത്വത്തിൽ പാലക്കാട് സ്റ്റേഡിയം സ്റ്റാന്റിൽ നിന്നും കളക്ടേറ്റിലേക്ക് നടത്തിയ മാർച്ച് സംസ്ഥാന സെക്രട്ടറി ബാബുലേയൽ ഉദ്ഘാടനം ചെയ്തു.
ജില്ല പ്രസിഡന്റ ശ്രീ അരുൺ പോളി അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ഇബ്രാഹിം, രാമദാസ് ഒലവക്കോട് ജില്ലാ രക്ഷധികാരി , നഹാസ് കൂടല്ലർ ,ജില്ലാ സെക്രട്ടറി ഗിരീഷ് കല്ലടികോട്, മനോജ്, ഷംസു , കണ്ണൻ, സലീം തുടങ്ങിയവർ പങ്കെടുത്തു.