വനിതാ ദിനത്തിൽ പട്ടിത്തറ പഞ്ചായത്ത് വനിത സംരംഭകരെ ആദരിച്ചു. വിവിധ ഇനം കൃഷിയിലും ക്ഷീര കര്‍ഷക രംഗത്തും മികവ് തെളിയിച്ച കർഷക ചാലിൽ ഖദീജയെയും ടൈലറിംഗ് രംഗത്ത് തൻറേതായ കഴിവിലൂടെ കുടുംബശ്രി യൂണിറ്റ് ആരംഭിച്ചു സംരംഭം ആരംഭിച്ച വനിത സംരംഭക നബീസ എന്നിവരെയുമാണ് പട്ടിത്തറ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.ബാലൻ ആദരിച്ചത്ത്.
രണ്ടു പേരും കുടുബശ്രി തലത്തിൽ മികവ് തെളിയിച്ചവരും സ്വയം അദ്ധ്വാനം മൂലം സ്ത്രീ ശാക്തീകരണം കുടുംബത്തിലും സമൂഹത്തിലും തെളിയിച്ചവരുമാണ്.ചടങ്ങിൽ പട്ടിത്തറ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സെബു സെദക്കത്തുള്ള പങ്കെടുത്തതു