ഉന്നത വിദ്യാഭ്യാസ മേഖലയുടെ വളർച്ചയെ തടസ്സപ്പെടുത്തിയത് ഇടതുക്ഷം;വി.ടി ബൽറാം


കേരളത്തിൻ്റെ ഉന്നത വിദ്യാഭ്യാസ മേഖലയുടെ വളർച്ചയെ തടസ്സപ്പെടുത്തിയത് ഇടതുപക്ഷമാണെന്നും ഇപ്പോൾ വിദേശ സർവ്വകലാശാലകളെ സ്വാഗതം ചെയ്യുന്ന സിപിഐഎം മുൻ കാലങ്ങളിൽ വിദ്യാഭ്യാസ മേഖലയിലെ മാറ്റങ്ങൾക്കെതിരെ നടത്തിയ അനാവശ്യ സമരങ്ങൾ തെറ്റായിപ്പോയി എന്ന് ഏറ്റുപറയാൻ തയ്യാറാകണമെന്നും കെപിസിസി വൈസ് പ്രസിഡന്റ് വി ടി ബൽറാം.

എടപ്പാൾ മണ്ഡലത്തിലെ കോൺഗ്രസ്സ് യൂണിറ്റ് കമ്മറ്റികളുടെ രൂപീകരണം എംഎൽഎ പടിയിൽ തുടക്കംകുറിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം 

Below Post Ad