ചരിത്ര പ്രധാനമായ പട്ടാമ്പി നേര്‍ച്ച ( ദേശീയോത്സവം ) നാളെ മാര്‍ച്ച് 20ന് വിപുലമായി ആഘോഷിക്കും.നേർച്ച ഡോക്യുമെന്റ് ചെയ്യുന്നതിന് നേര്‍ച്ചയുടെ മൊബൈല്‍ വീഡിയോകളും ഫോട്ടോകളും ശേഖരിക്കുന്നതിനാണ് നീക്കം.അപൂര്‍വ്വമായ ഈ മാസ് ഡോക്യുമെന്റേഷന്‍ പ്രക്രിയയിൽ ആർക്കും പങ്കെടുക്കാം.
നിങ്ങള്‍ ചെയ്യേണ്ടത് ഇത്രമാത്രം:
പട്ടാമ്പി നേര്‍ച്ചയുടെ നിങ്ങളെടുക്കുന്ന വീഡിയോകൾ, അതേതുമാവട്ടെ, നേര്‍ച്ചയുടെ വിവിധ ചടങ്ങുകള്‍, കാഴ്ചകള്‍, ആഘോഷങ്ങള്‍, ഭക്ഷണം, ആന, ബാന്റ്‌മേളം, പെട്ടിവരവ്, കച്ചവടം, വാണിഭം, നേര്‍ച്ച കാണാന്‍ വരുന്ന ജനക്കൂട്ടം, വഴിയാത്ര, പ്രദര്‍ശനങ്ങള്‍, വീടുകളില്‍ നടക്കുന്ന ആഘോഷങ്ങള്‍, സെല്‍ഫികള്‍, അണിനിരക്കുന്ന കലാരൂപങ്ങള്‍, നേര്‍ച്ചയുടെ പ്രത്യേകതകള്‍, വേറിട്ട കാഴ്ചകള്‍ തുടങ്ങി നേര്‍ച്ചയുമായി ഏതെങ്കിലും തരത്തില്‍ ബന്ധപ്പെടുന്ന എല്ലാത്തരം വീഡിയോകളും താഴെ കാണുന്ന നമ്പരിൽ അയക്കാം.
എടുക്കുന്ന പരമാവധി വീഡിയോകള്‍ അയയ്ക്കാം. അതിന്റെ ക്വാളിറ്റി പരിഗണിക്കേണ്ടതില്ല. വീഡിയോയുടെ സമയം എത്ര കുറവായാലും കൂടുതലായാലും കുഴപ്പമില്ല.വീഡിയോ അയയ്ക്കുന്നതിനൊപ്പം ചിത്രീകരിച്ചയാളുടെ പേരും, പങ്കുവെക്കാന്‍ വിരോധമില്ലെങ്കില്‍ മാത്രം മേല്‍വിലാസവും ചേര്‍ക്കാം. ഇതുവഴി നിങ്ങള്‍ ഈ മാസ് ഡോക്യുമെന്റേഷന്‍ പ്രക്രിയയില്‍ രേഖാമൂലം പങ്കാളിയാവും.
വീഡിയോകളും ഫോട്ടോകളും ഷെയര്‍ചെയ്യേണ്ട വിധം:
1. 7012 849 442 എന്ന നമ്പറിലേക്ക് ഡോക്യുമെന്റ് ആയി വാട്‌സാപ്പ് ചെയ്യാം.
2. 7012 849 442 എന്ന നമ്പറിലേക്ക് ഗൂഗിള്‍ ഡ്രൈവില്‍ അപ്ലോഡ് ചെയ്തതിന്റെ ലിങ്ക് ഷെയര്‍ ചെയ്യാം.
3. 7012 849 442 എന്ന നമ്പറിലേക്ക് ടെലിഗ്രാം വഴി അയയ്ക്കാം.
4. nercha2022@gmail.com എന്ന ഈ-മെയിലിലേക്ക് മെയില്‍ ചെയ്യുകയോ സൈസ് കൂടുതലാണെങ്കില്‍ ഗൂഗിള്‍ ഡ്രൈവില്‍ അപ്ലോഡ് ചെയ്ത് ലിങ്ക് അയക്കുകയോ ചെയ്യാം. സാങ്കേതികമായ സംശയങ്ങള്‍ക്ക് ഈ നമ്പറില്‍ ബന്ധപ്പെടാവുന്നതാണെന്ന്,
കെ.ജയാനന്ദൻ (contemporary visual artist documenter)
കറൊള്ളി വീട്,പി.ഒ. ഞാങ്ങാട്ടിരി, പട്ടാമ്പി - 679303
9447 358 681
swale