ഭാര്യ കാണാന്‍ വിസമ്മതിച്ചു; എടപ്പാള്‍ മേല്‍പ്പാലത്തിന് മുകളില്‍ യുവാവിന്റെ ആത്മഹത്യാ ഭീഷണി

 


പിണങ്ങികഴിയുന്ന രണ്ടാം ഭാര്യയെ കാണാനെത്തിയ യുവാവ് പാലത്തിന് മുകളില്നിന്നും ആത്മഹത്യാ ഭീഷണിയുയര്ത്തിയത് മണിക്കൂറുകളോളം പരിഭ്രാന്തി പരത്തി

എടപ്പാള് മേല്പ്പാലത്തിന് മുകളില് ഇന്നലെ വൈകീട്ടോടെയാണ് സംഭവം നടന്നത്. തിരൂരിലെ സ്വകാര്യ ആശുപത്രിയില് ജോലി ചെയ്യുന്ന രണ്ടാം ഭാര്യയെ കാണാനെത്തിയ ഇടുക്കി സ്വദേശിയായ യുവാവാണ് മദ്യപിച്ചെത്തി ഭീതി ഉയര്ത്തിയത്.

ഭാര്യ കാണാന് വിസമ്മതിച്ചതിനെ തുടര്ന്ന് തിരൂരില് നിന്നും എടപ്പാളിലെത്തിയ ഇയാള് കുറ്റിപ്പുറം കോഴിക്കോട് റോഡില് ഗതാഗതം തടസ്സപ്പെടുത്തി. ഇവിടെ നിന്നും മാറ്റാനുള്ള ശ്രമങ്ങള് ഹോംഗാര്ഡിന്റെ നേതൃത്വത്തില് നടത്തിയെങ്കിലും പരാജയപെട്ടു. തുടര്ന്ന് എടപ്പാള് ടൗണിലെത്തിയ ഇയാള് മേല്പ്പാലത്തിന് മുകളില് കയറുകയും താഴെക്ക് ചാടാന് ശ്രമിക്കുകയുമായിരുന്നു.

നാട്ടുകാരും ടാക്‌സി ഡ്രൈവര്മാരും ചേര്ന്ന് ഇയാളെ പിടിച്ച് നിര്ത്തി. ഇതോടെ എടപ്പാളില് ഗതാഗത കുരുക്ക് രൂക്ഷമായി. വിവരമറിയിച്ചതിനെ തുടര്ന്ന് ചങ്ങരംകുളം എസ്.ഐ വിജയകുമാരന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി ഇയാളെ സ്റ്റേഷനിലേക്ക് മാറ്റി .ബന്ധുക്കളെ വിളിച്ചു വരുത്തി അവരോടൊപ്പം പറഞ്ഞയച്ചു
Tags

Below Post Ad