കാൽപന്ത് കളിയുടെ കളി തൊട്ടിലായ കുമരനല്ലൂരിൽ സന്തോഷ് സ്പോട്സ് ക്ലബ്ബിന് സ്വന്തം കെട്ടിടം. 24 ന് ഐ എം വി ജയൻ ഉൽഘാടനം ചെയ്യും. കലാകായിക സാംസ്കാരിക കൂട്ടായ്മയിൽ 1979 ൽ പിറവി എടുത്ത ക്ലബ്ബ് സ്വന്തമായി കെട്ടിടം പണിത് പുതു ചരിതം രചിച്ചു. കലാകായിക പ്രതിഭകളെ വളർത്തിയും ജീവകാരുണ്യ പ്രവർത്തനം നടത്തിയും നാടിന്റെ സാമൂഹിക കൂട്ടായ്മക്കൊപ്പം സഞ്ചരിച്ച ചരിത്ര പൈതൃകമാണ് ക്ലബിനുള്ളത്.
കുമരനല്ലൂർ ഗവ ഹയർ സെക്കണ്ടറി സ്കൂൾ ഗ്രൗണ്ടിനോട് ചേർന്ന് സ്വന്തമായി കെട്ടിടം നിർമിച്ചിട്ടുള്ളത്. ക്ലബ്ബ് അംഗങ്ങളായ ടി.സുധാകരൻ, നാസർ, ടി കുഞ്ഞാലൻ, കരീം തുടങ്ങി നാലംഗ സംഘം ക്ലബിന് ആവശ്യമായ ഭൂമി ദാനം നൽകി. സൗജന്യമായി ഭൂമി കൈകലായതോടെ 15 ലക്ഷം രൂപ ചിലവിൽ കെട്ടിടവും യാഥാത്ഥ്യമാക്കി.
കലാകായ്ക മേഖലയിൽ എന്ന പോലെ സംഗീതം നൃത്തം എന്നിവയിലേക്കും ക്ലബ് ശ്രദ്ധ കേദ്രീകരിച്ചു. ഇതിന്റെ ഫലമായി സംഗീത മേഖലയിൽ പലർക്കും പരിശീലനം കിട്ടി. നിരവധി കായിക താരങ്ങളെ സംസ്ഥാന ദേശീയ മൽസരങ്ങളിൽ പങ്കെടുപ്പിക്കാൻ കഴിഞ്ഞ ക്ലബ്ബ് ജില്ലയിലെ എ ഡിവിഷൻ ചാമ്പ്യൻമാരായിട്ടുണ്ട്. ഇടക്കാലത്ത് പ്രവർത്തനം മന്ദീഭവിച്ചങ്കിലും കൂടുതൽ കരുത്താടെ പിൻ കാലത്ത് കബ്ബ് കരുത്ത് നേടി.
ക്ലബിന്റെ പ്രവർത്തന സൗകര്യത്തിന് കുരനല്ലൂർ ടൗണിൽ കെ.നസീർ തന്റെ ഉടമയിലുള്ള കെട്ടിടം നൽകിയതോടെ പ്രത്തന ഏകോപനത്തിന് തുണയായി. 38 അംഗങ്ങളുടെ കൂട്ടായ പ്രവർത്തനം നാട്ടിൽ നൻമയുള്ള ഒട്ടേറെ കാര്യങ്ങൾ ചെയ്തിട്ടുണ്ട്. കുമരനല്ലൂർ പ്രാഥമിക ആരോഗ്യ കേദ്രത്തിന് ഒന്നര ലക്ഷം രൂപയുടെ മെഡിക്കൽ ഉപകരണങ്ങൾ കൈമാറി പാലിയേറ്റീവ് മേഖലയിലും ക്ലബ്ബ് കൈയൊപ്പ് ചാർത്തി. നല്ലരുവായ നശാലയും ജിംനേഷ്യവും തുടങ്ങാൻ പന്ധ്യ തി ഉണ്ട്. ടി വി. അച്ചുതൻ കുട്ടി (പ്രസിഡന്റ്) എം.ഗിരീഷ് ബാബു (ജനറൽ സെക്രട്ടറി) പി.മുരളിധരൻ ട്രഷറർ എന്നിവരാണ് നിലവിലെ ഭാരവാഹികൾ.