കോൺഗ്രസിന്റെ കേരളത്തിൽ നിന്നുളള രാജ്യസഭാ സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചു. സംസ്ഥാന മഹിളാ കോൺഗ്രസ് അധ്യക്ഷ അഡ്വ. ജെബി മേത്തറാണ് രാജ്യസഭാ സ്ഥാനാർത്ഥി. ഇവരുടെ സ്ഥാനാർത്ഥിത്വത്തിന് ഹൈക്കമാൻഡ് അംഗീകരം നൽകി.എഐസിസി അധ്യക്ഷ സോണിയ ഗാന്ധിയാണ് പ്രഖ്യാപനം നടത്തിയത്.
മുസ്ലിം യുവ വനിതാ പ്രാതിനിധ്യം കണക്കിലെടുത്താണ് ജെബി മേത്തറിന് നറുക്ക് വീണത്.കോൺഗ്രസിന് ജയ സാധ്യതയുളള സീറ്റായിരിക്കും ജെബി മേത്തറിന് നൽകുക. ആലുവ നഗരസഭാ വൈസ് ചെയർമാൻ കൂടിയാണ് ജെബി മേത്തർ. കോൺഗ്രസ് നേതാവായ കെ എം ഐ മേത്തറുടെ മകളും, മുൻ കെ പി സി സി പ്രസിഡണ്ട് ടി ഒ ബാവയുടെ കൊച്ചു മകളുമാണ് ജെബി മേത്തർ.