തൃശൂർ പൂങ്കുന്നത്ത് ബസും സ്‌കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ വിദ്യാർഥി മരിച്ചു. പുന്നയൂർക്കുളം ചക്കിത്തേരിൽ അൻസിൽ അസ്‌ലം (19) ആണ് മരിച്ചത്.
വീടുപണി നടക്കുന്നതിനാൽ പെരുമ്പിലാവിലുള്ള ഉമ്മവീട്ടിലാണ് ഇപ്പോൾ കുടുംബം താമസം. തൃശൂരിലെ എന്‍ട്രന്‍സ് കോച്ചിംങ് സ്ഥാപനത്തിലെ വിദ്യാര്‍ഥിയാണ്. പുഴക്കൽ ദേശാഭിമാനിക്ക് സമീപം വെള്ളിയാഴ്‌ച രാവിലെ ആയിരുന്നു അപകടം.
തൃശൂർ കോഴിക്കോട് റൂട്ടിൽ ഓടുന്ന ബസാണ് സ്‌കൂട്ടറിലിടിച്ചത്. സ്‌കൂട്ടര്‍ യാത്രികനായിരുന്നു അൻസിൽ. ഇടിയുടെ ആഘാതത്തില്‍ സംഭവസ്ഥലത്ത് മരിച്ചു.