അഞ്ച് നിര്‍ധന കുടുംബങ്ങള്‍ക്ക് ചേക്കോട് സാന്ത്വനത്തിന്റെ സ്നേഹത്തണൽ.


അഞ്ച് നിര്‍ധന കുടുംബങ്ങള്‍ക്ക് ആനക്കര ചേക്കോട് സാന്ത്വന കേന്ദ്രം  പൊതുജന പങ്കാളിത്തത്തോടെ നിര്‍മിച്ചുനല്‍കുന്ന വീടുകളുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നു. ഒന്നാം വീടിന്റെ കട്ടില വെക്കല്‍ കര്‍മം നടന്നു. 

കപ്പൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റും നിര്‍മാണ കമ്മിറ്റി ചെയര്‍മാനുമായ ശറഫുദ്ദീന്‍ കളത്തിലും  യു. കെ. സിദ്ദീഖ് ഹാജി ഖത്വറും സംയുക്തമായി ആദ്യ വീടിൻ്റെ കട്ടില വെച്ച്  നിർമ്മാണ പ്രവർത്തനങ്ങൾക്ക് തുടക്കമായി.

ചടങ്ങിൽ അശ്റഫ് അഹ്സനി ആനക്കര ആമുഖ പ്രഭാഷണവും ശരീഫ് മുസ്ലിയാർ അധ്യക്ഷതയും വഹിച്ചു. എം. വി. ഹൈദ്രോസ് ഹാജി കൊള്ളനൂര്‍, മാധ്യമ പ്രവർത്തകൻ ഗസൽ  റിയാസ് , മുനീര്‍ ലത്വീഫ് എ. വി., മുജീബ് സൈനി, ഫൈസല്‍ സഖാഫി, ബശീര്‍ കെ. പി, സത്താർ എം വി തുടങ്ങിയവര്‍ സംബന്ധിച്ചു.

സ്‌ക്രാപ്പ് ചലഞ്ച് അടക്കമുള്ള വ്യത്യസ്തമായ പദ്ധതികളിലൂടെയാണ് വീടുനിര്‍മാണത്തിനുള്ള ഫണ്ട് കണ്ടെത്തുന്നത്.

Tags

Below Post Ad