മൂന്നാക്കൽ പള്ളിയിലെ അരിവിതരണം പഴയത് പോലെ മൂന്നാക്കൽ പളളിയിൽ വെച്ച് തന്നെ വിതരണം ചെയ്യാൻ തീരുമാനമായതായി വഖഫ് ബോർഡ് ഉദ്യോഗസ്ഥർ അറിയിച്ചു.
മാർച്ച് 20 ഞായറാഴ്ച മുതൽ രാവിലെ 6.30 മുതൽ ഉച്ചക്ക് 12 മണി വരെയായിരിക്കും അരി വിതരണം. മഹല്ലിലെയും മറ്റു മഹല്ലുകളിലെയും അരി കാർഡുടമകൾ പള്ളിയിലെത്തി അരികാർഡും സഞ്ചിയുമായി വന്ന് അരി വാങ്ങിക്കണമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.