ആനക്കര ഗ്രാമപഞ്ചായത്തിൻ്റെ ഖരമാലിന്യ സംസ്കരണ പദ്ധതിയുടെ ഭാഗമായി " കളക്ട്ടേഴ്സ് അറ്റ് സ്ക്കൂൾ " പദ്ധതിൽ ഉൾപ്പെടുത്തി സ്ക്കൂൾ തലങ്ങളിൽ വിദ്യാർത്ഥികൾക്ക് പ്ലാസ്റ്റിക്ക് ഉൾപെടെയുള്ള മാലിന്യങ്ങൾ പൊതുഇടങ്ങളിൽ വലിച്ചെറിയുമ്പോൾ ഉണ്ടാകുന്ന പാരിസ്ഥിതിക പശ്നങ്ങളെ കുറിച്ച് ബോധവൽക്കരിക്കുന്നതിനും,വളർന്നു വരുന്ന പുതു തലമുറയായ കുട്ടികളിൽ മാലിന്യ സംസ്കരണം ശരിയായ രീതിയിൽ നടപ്പിലാക്കുന്നതിനുള്ള അവബോധം നൽകുന്നതിന് പഞ്ചായത്ത് നടപ്പാക്കുന്ന പദ്ധതിയുടെ പഞ്ചായത്ത്തല ഉദ്ഘാടനം ആനക്കര ഡയറ്റ് സ്ക്കൂളിൽ വെച്ച് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് കെ മുഹമ്മദ് നിർവ്വഹിച്ചു. വൈസ് പ്രസിഡൻ്റ് റൂബിയ റഹ്മാൻ അദ്ധ്യക്ഷത വഹിച്ചു
ചടങ്ങിൽ സ്റ്റാൻ്റിങ്ങ് കമ്മിറ്റി ചെയർമാൻമാരായ പി. കെ ബാലചന്ദ്രൻ , സി.പി സവിത ടീച്ചർ , മെമ്പർമാരായ കെ.പി മുഹമ്മദ് , ഗിരിജ മോഹനൻ , വി.പി സജിത , വി.ഇ .ഒ സരിത , അദ്ധ്യാപകരായ ഡോ: ശശിധരൻ , ഡോ: വി.ടി ജയറാം , ശരിഫ് മാസ്റ്റർ , ബെൻസി ടീച്ചർ എന്നിവർ സംസാരിച്ചു
ഈ പദ്ധതി പഞ്ചായത്തിലെ 7 സർക്കാർ സ്ക്കൂളുകളിലും , 5 എയ്ഡഡ് സ്ക്കൂളുകൾ ഉൾപ്പെടെ 12 സ്ക്കൂളുകളിലായാണ് നടപ്പാക്കുന്നത്.