പട്ടാമ്പി ടൗണിലും പരിസരങ്ങളിലുമായി പട്ടാമ്പി എക്‌സൈസ് ഇൻസ്‌പെക്ടർ ശ്രീ. പി. ഹരീഷും പാർട്ടിയും നടത്തിയ പരിശോധനയിൽ പട്ടാമ്പി ടൗണിൽ വെച്ച് 50 ഗ്രാം കഞ്ചാവ് കൈവശം വെച്ച കുറ്റത്തിന് പട്ടാമ്പി - കോഴിക്കുന്ന് ഉർണ്ണിക്കോട്ടു വളപ്പിൽ മോനുപ്പ എന്നു വിളിക്കുന്ന അബ്ദുൾ റസാഖ് (38) എന്നയാളെ അറസ്റ്റ് ചെയ്തു.
പട്ടാമ്പി എക്സൈസ് റെയ്ഞ്ച് ഓഫീസിലെ പ്രിവെന്റീവ് ഓഫീസർമാരായ ശ്രീ. കെ. വസന്തകുമാർ, മണിക്കുട്ടൻ, പ്രിവെന്റീവ് ഓഫീസർ (ഗ്രേഡ്) പ്രസന്നൻ.കെ.ഒ., സിവിൽ എക്സൈസ് ഓഫീസർ നിതീഷ് ഉണ്ണി.എ.യു., പാലക്കാട് EI & IB യിലെ പ്രിവന്റീവ് ഓഫീസർ രാജ്മോഹൻ എന്നിവർ റെയ്ഡിൽ പങ്കെടുത്തു.