വിരുന്ന് വന്ന വീട്ടിലെ കിണറ്റില്‍ അബദ്ധത്തില്‍ വീണ യുവതിയെ ഫയര്‍ഫോഴ്‌സ് അധികൃതരെത്തി രക്ഷപ്പെടുത്തിതിരുമിറ്റക്കോട് .ചെരുപ്പൂരിൽ ബുധനാഴ്ച കാലത്താണ് സംഭവം.
വടക്കേക്കാട് സ്വദേശിനി അസ്‌ലിയ ആണ് വീടിന് സമീപത്തെ കിണറ്റിൽ അബദ്ധത്തിൽ വീണത് ചെരിപ്പൂരിലെ മാതാവിന്റെ വീട്ടിൽ വിരുന്ന് വന്നതായിരുന്നു അസ്‌ലിയയും ഭർത്താവ് മാലിക്കും
കിണറിൽ നിന്നും വെള്ളം കോരുന്നതിനിടെ ആൾമറയുടെ ഭിത്തിയിൽ ഇരിക്കുകയായിരുന്ന യുവതി അബദ്ധത്തില്‍ തെന്നി ആഴമേറിയ കിണറ്റിൽ വീഴുകയായിരുന്നു..ഉടൻ തന്നെ ഭർത്താവ് രക്ഷിക്കാൻ കിണറ്റിൽ ഇറങ്ങിയെങ്കിലും ആഴക്കൂടുതൽ കാരണം യുവതിയ കരക്ക് കയറ്റാനായില്ല.
തുടർന്ന് പട്ടാമ്പി ഫയർ ഫോഴ്‌സെത്തി ഇരുവരെയും കിണറ്റിൽ നിന്നും കരക്ക് കയറ്റുകയായിരുന്നു. അവശയായ യുവതിയെ പെരുമ്പിലാവ് സീകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു