കുറ്റിപ്പുറം തങ്ങൾപടിയിൽ പന്നി കുറുകെ ചാടി വാഹനാപകടം. യാത്രക്കാർക്ക് പരുക്ക് I K NEWS



കുറ്റിപ്പുറം തങ്ങൾപടിയിൽ തൃക്കണാപുരം എം ഇ എസ് മെൻസ് ഹോസ്റ്റലിന്റെ പരിസരത്ത് വെച്ച്  പന്നി റോഡിന് കുറുകെ ചാടി ട്രാവലറിൽ ഇടിച്ച് അപകടം.

എടപ്പാളിൽ നിന്നും മഞ്ചേരിയിലേക്ക് പോവുകയായിരുന്ന ട്രാവലർ വാൻ പന്നി റോഡിന് കുറുകെ ചാടിയപ്പോൾ വെട്ടിച്ചതിനെ തുടർന്ന് നിയന്ത്രണം വിട്ട്  വാൻ തൊട്ടടുത്ത സർവീസ് സ്റ്റേഷനിൽ  ഇടിച്ചാണ് അപകടം  

പന്നി കുറുകെ ഓടിയതിനാൽ നിയന്ത്രണം വിട്ടാണ്‌ അപകടമുണ്ടായതെന്ന്‌ പിക്കപ്പ്‌ വാനിലുള്ളവർ പറയുന്നു.അപകടത്തിൽ പരിക്കേറ്റ യാത്രക്കാരെ കുറ്റിപ്പുറം ആശുപതിയിൽ പ്രവേശിപ്പിച്ചു.

കുറ്റിപ്പുറം തൃക്കണാപുരം കെൽട്രോണിന്റെ പരിസരത്തുള്ള കാടുകൾ വെട്ടി വൃത്തിയാക്കണമെന്ന നാട്ടുകരുടെ നിരന്തമായ അഭ്യർത്ഥന അവഗണിച്ചത് കൊണ്ടാണ് ഇത്തരം അപകടങ്ങൾ  ഈ പ്രദേശത്ത് ഉണ്ടാകുന്നതെന്നാണ് നാട്ടുകാരുടെ പരാതി 

Report : K News

Below Post Ad