രണ്ടര വയസുള്ള മകനെയും പ്രവാസിയായ ഭർത്താവിനെയും ഉപേക്ഷിച്ച് കാമുകനോടൊപ്പം വീട് വിട്ടു പോയ പഴഞ്ഞി ചെറുതുരുത്തി കാണംകോട്ട് വീട്ടിൽ സ്നേഹ (25) അതിരപ്പിള്ളി ചല്പങ്കുഴി, വെട്ടികുഴി എലിഞ്ഞിക്ക വീട്ടിൽ ജോമിഷ് (26) എന്നിവരെ കുന്നംകുളം പോലീസ് അറസ്റ്റ് ചെയ്തു.
മാർച്ച് 22ന് കുന്നംകുളത്തേക്ക് പോകുകയാണെന്ന് പറഞ്ഞു വിട്ടിൽ നിന്നും പോയ സ്നേഹ കാമുകനോടൊപ്പം ഒളിച്ചോടുകയായിരുന്നു.രണ്ടര വയസ്സുള്ള കുഞ്ഞിനെ ഉപേക്ഷിച്ച് പോയ മാതാവിനെതിരെ ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരം ആണ് കേസ് എടുത്തത്.
രണ്ടാഴ്ച മുൻപാണ് ഒരു മാസത്തെ ലീവിനു വന്ന ഭർത്താവ് തിരികെ ഗൾഫിലേക്ക് പോയത്. യുവതിയെയും കാമുകനെയും കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.