ആരോഗ്യ കാര്‍ഷിക മേഖലക്ക് മുന്‍തൂക്കം നല്‍കി പട്ടാമ്പി ബ്ലോക്ക് പഞ്ചായത്ത് ബഡ്ജറ്റ്


ആരോഗ്യ കാര്ഷിക മേഖലക്ക് മുന്തൂക്കം നല്കി പട്ടാമ്പി ബ്ലോക്ക് പഞ്ചായത്ത് ബഡ്ജറ്റ്.89.77 കോടി രൂപ വരവും, 89.61 കോടി രൂപ ചെലവും, 16.25 ലക്ഷം രൂപ മിച്ചവും പ്രതീക്ഷിക്കുന്ന ബഡ്ജറ്റ് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി.ടി മുഹമ്മദ് കുട്ടിയാണ് അവതരിപ്പിച്ചത്.

കൊപ്പം സാമൂഹികാരോഗ്യ കേന്ദ്രത്തിന് ഡിജിറ്റല് എക്സ്റേ യൂണിറ്റും, വൃക്ക മാറ്റി വെക്കപ്പെട്ടവര്, കരള് മാറ്റി വെക്കപ്പെട്ടവര്, ഹീമോഫീബിയ രോഗികള് എന്നിവര്ക്ക് സൌജന്യ ചികിത്സയും, മരുന്നും ലഭ്യമാക്കുന്ന ‘സ്നേഹസ്പര്ശം’ പദ്ധതിക്ക് ബഡ്ജറ്റില് തുക വകയിരുത്തിയിട്ടുണ്ട്.

പരിസ്ഥിതിക്ക് കോട്ടം തട്ടാത്തവിധം കുടിവെളള പദ്ധതികള് നടപ്പാക്കിയും കിണര് റീചാര്ജ്ജും കുളങ്ങളും തോടുകളും മറ്റ് ജലസ്രോതസ്സുകളും സംരക്ഷിക്കുന്ന ‘തെളിനീര്’ പദ്ധതിക്കും മുന്തൂക്കം നല്കുന്നുണ്ട്.

വനിതകള്ക്ക് സ്വയം തൊഴില് സംരക്ഷണത്തിന് 42 ലക്ഷം രൂപയും
ശിശു –ഭിന്നശേഷി വികസനം ലക്ഷ്യമാക്കിയുളള ‘അരികെ’ പദ്ധതി പ്രകാരം ഭിന്നശേഷിക്കാര്ക്ക് മുച്ചക്ര വാഹനം നല്കുന്നതിന് 18 ലക്ഷം രൂപയും വകയിരുത്തി. വൃദ്ധരുടെയും മറ്റും ഉന്നമനത്തിന് ‘സായന്തനം’ പദ്ധതി നടപ്പാക്കും. ഇതിനായി 20 ലക്ഷം രൂപ വകയിരുത്തി. ശുചിത്വ മാലിന്യ സംസ്കരണ ജല സംരക്ഷണ മേഖലയ്ക്ക് 24.5 ലക്ഷം രൂപയും ഉത്പാദന മേഖലയ്ക്ക് 72 ലക്ഷവും വകയിരുത്തിയിട്ടുണ്ട്.

പട്ടിക ജാതി കോളനികളില് ‘വെളിച്ചം’ പദ്ധതി നടപ്പാക്കും. മുഴുവന് കോളനികളിലും തെരുവ് വിളക്ക് സ്ഥാപിക്കുന്ന പദ്ധതിക്ക് തുടക്കം കുറിക്കും. പശ്ചാത്തല മേഖലയ്ക്ക് 1.4 കോടി രൂപ വകയിരുത്തിയിട്ടുണ്ട്. ‘ആരവം’ കായിക മേഖലയിലും ശ്രദ്ധേയമായ പദ്ധതികളാണ് നടപ്പാക്കുന്നത്. സിന്തറ്റിക് ട്രാക്ക്, ഇന്റോര് സ്റ്റേഡിയം, ഓപ്പണ് ജിം തുടങ്ങിയ പദ്ധതികള്ക്ക് തുക വകയിരുത്തിയിട്ടുണ്ട്. 1000 കുട്ടികള്ക്ക് നീന്തല് പരിശീലനം നല്കുന്ന ശ്രദ്ധേയമായ പദ്ധതിയും ഇത്തവണ ബ്ലോക്ക് പഞ്ചായത്തിന്റെ ബഡ്ജറ്റിലുണ്ട്.

മഹാത്മാ ഗാന്ധി ഗ്രാമീണ ദേശീയ തൊഴിലുറപ്പ് പദ്ധതിയിൽ 78.17 കോടിയുടെ വികസന പ്രവർത്തനങ്ങൾ നടക്കും. പാർപ്പിട മേഖലക്ക് 5.25 കോടി, വനിതാ വികസനത്തിന്‌ 42 ലക്ഷം, ജല സംരക്ഷണത്തിന് 24 ലക്ഷം, പശ്ചാത്തല മേഖലക്ക് 1 കോടി രൂപയും ബജറ്റിൽ നീക്കി വെച്ചിട്ടുണ്ട്.

പ്രസിഡന്റ്‌ സജിത വിനോദ് അധ്യക്ഷത വഹിച്ചു. സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ പി.ടി.എം ഫിറോസ്, ചെയർ പേഴ്സന്മാരായ ഷെഫീന ഷുക്കൂർ, ഷൈമ ഉണ്ണികൃഷ്ണൻ, അംഗങ്ങളായ എം.കെ മുഹമ്മദ്‌, പി.കെ ബഷീർ, കെ.എ റഷീദ്, പി.പി ഉണ്ണികൃഷ്ണൻ, തസ്‌നീമ ഇസ്മായിൽ, ഗീത മണികണ്ഠൻ,കെ.എസ് സരിത, കെ ബിന്ദു, വി.സൈതാലി, പി.പ്രസന്ന, ബി.ഡി.ഒ എ.കെ സരിത എന്നിവർ സംസാരിച്ചു. 

SWALE
Tags

Below Post Ad