എ.സി മിലാൻ അക്കാദമിയുടെ പരിശീലന ക്യാമ്പ് എടപ്പാളിൽ തുടക്കമായി I K NEWS


എസി മിലാൻ ഇന്റർനാഷനൽ ഫുട്ബോൾ അക്കാദമിയുടെ പരിശീലന ക്യാമ്പ് ഇന്ത്യയിൽ ആദ്യമായി എടപ്പാളിൽ തുടക്കമായി. 

സംസ്ഥാനതലത്തിൽ നടക്കുന്ന ഫുട്ബോൾ ട്രെയ്നിങ്ങിന്റെ  മലപ്പുറം ജില്ലാ തല ഉദ്ഘാടനം എടപ്പാൾ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ നടന്നു. ഡോ. കെ ടി ജലീൽ എം എൽ എ അധ്യക്ഷത വഹിച്ച യോഗം കായിക വകുപ്പ് മന്ത്രി പി അബ്ദുറഹ്മാൻ ഉദ്ഘാടനം ചെയ്തു.  


എസി മിലാൻ കാപ്റ്റൻ ആൽബർട്ടോ സ്വാഗതവും പറഞ്ഞു. പൊന്നാനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സി. രാമകൃഷ്ണൻ വട്ടംകുളം ഗ്രാമ  പഞ്ചായത്ത് പ്രസിഡണ്ട് കഴുങ്ങിൽ മജീദ്, വാർഡ്‌ മെമ്പർ പുരുഷോത്തമൻ എടപ്പാൾ ഹയർസെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ സദീശൻ മാസ്റ്റർ എടപ്പാൾ ഹൈസ്കൂൾ ഹെഡ് മിസ്ട്രസ്സ് സരോജിനി ടീച്ചർ പിടിഎ പ്രസിഡണ്ട് സലാം പോത്തന്നൂര് പി. ടി. എ. എക്സിക്യൂട്ടീവ് അംഗം അഡ്വ കബീർ കാരിയാട്ട് എന്നിവർ പങ്കെടുത്തു സംസാരിച്ചു.


 

Below Post Ad