കടകൾക്ക് പൊലീസ് സംരക്ഷണം നൽകിയില്ലെങ്കില്‍ സംഘടന നൽകും;കുഞ്ഞാവു ഹാജി


ഇന്നത്തെ പണിമുടക്കിൽ സഹകരിക്കാൻ വ്യാപാരികൾക്ക് നിവര്‍ത്തിയില്ലെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് കുഞ്ഞാവു ഹാജി. 

മൂന്ന് ദിവസം തുടർച്ചയായി കട അടച്ചിടുന്നത് ഇപ്പോൾ ചിന്തിക്കാനാകില്ല. പൊലീസ് സംരക്ഷണം നൽകിയില്ലെങ്കില്‍ സമിതി സംരക്ഷണം നൽകും. കടകൾക്ക് എന്ത് നഷ്ടം വന്നാലും അത് സംഘടന ഏറ്റെടുക്കുമെന്നും കുഞ്ഞാവു ഹാജി പറഞ്ഞു.

സംസ്ഥാനത്ത് ഡയസ്‌നോൺ പ്രഖ്യാപിച്ചതിനു പിന്നാലെ വ്യാപാരികൾ മാത്രം കടകള്‍ അടച്ചിടേണ്ടതില്ലെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി നേരത്തെ വ്യക്തമാക്കിയിരുന്നു. 

ദേശീയ പണിമുടക്കിൽ സർക്കാർ ജീവനക്കാർ പങ്കെടുക്കരുതെന്ന ഹൈക്കോടതി നിർദേശത്തിന്റെ അടിസ്ഥാനത്തിലാണ് സംസ്ഥാനത്ത് ഡയസ്‌നോൺ പ്രഖ്യാപിച്ചത്.

Tags

Below Post Ad