ഉത്തരവാദിത്ത ടൂറിസം: സ്ട്രീറ്റ് പദ്ധതി സംസ്ഥാനതല ഉദ്‌ഘാടനം 31 ന്



സംസ്ഥാന ഉത്തരവാദിത്ത ടൂറിസം മിഷന്റെ ആഭിമുഖ്യത്തിൽ നടപ്പാക്കുന്ന "സ്ട്രീറ്റ്" പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം മാർച്ച് 31 ന് വൈകിട്ട് ആറിന് തൃത്താല വെള്ളിയാങ്കല്ല് ഡി ടി പി സി പാർക്കിൽ ടൂറിസം വകുപ്പ് മന്ത്രി പി. എ മുഹമ്മദ് റിയാസ് നിർവ്വഹിക്കും. നിയമസഭാ സ്പീക്കർ എം. ബി. രാജേഷ് അധ്യക്ഷനാകും.

യു എൻ ഡബ്ലിയു ടി ഒയുടെ ടൂറിസം ഫോർ ഇൻക്ലൂസീവ് ഗ്രോത്ത് എന്ന മുദ്രാവാക്യത്തിന്റെ അടിസ്ഥാനത്തിൽ സംസ്ഥാനത്തെ 10 പ്രദേശങ്ങളിലാണ് സ്ട്രീറ്റ് പദ്ധതി നടപ്പാക്കുന്നത്. അതിൽ പാലക്കാട് ജില്ലയിൽ നിന്ന് തൃത്താല, പട്ടിത്തറ പഞ്ചായത്തുകളെയാണ് തെരഞ്ഞെടുത്തിരിക്കുന്നത്.

സസ്‌റ്റൈനബിൾ,, ടാഞ്ചിബിൾ, റെസ്പോൺസിബിൾ, എക്സ്പീരിയൻഷ്യൽ, എത്നിക് ടൂറിസം ഹബ്സ് എന്നതിന്റെ ചുരുക്കപ്പേരാണ് "സ്ട്രീറ്റ്".

ഓരോ പ്രദേശത്തും സാധ്യതക്കനുസരിച്ച് ഗ്രീൻ സ്ട്രീറ്റ്, കൾച്ചറൽ സ്ട്രീറ്റ്, എത്നിക് ക്യൂസിൻ/ ഫുഡ് സ്ട്രീറ്റ്, വില്ലേജ് ലൈഫ് എക്സ്പീരിയൻസ്/ എക്സ്പീരിയൻഷ്യൽ ടൂറിസം സ്ട്രീറ്റ്, അഗ്രി ടൂറിസം സ്ട്രീറ്റ്, വാട്ടർ സ്ട്രീറ്റ്, ആർട്സ് സ്ട്രീറ്റ് എന്നിങ്ങനെയുള്ള സ്ട്രീറ്റുകൾ നിലവിൽ വരും. ഗ്രാമീണജീവിതത്തെ ഒട്ടും അലോസരപ്പെടുത്താതെയും പരിസ്ഥിതി സംരക്ഷണം ഉറപ്പുവരുത്തിയുമാണ് പദ്ധതി നടപ്പാക്കുന്നത്. സഞ്ചാരികൾക്ക് ഗ്രാമീണജീവിതത്തിന്റെയും ഗ്രാമീണ സംസ്കാരത്തിന്റെയും അനുഭവം ലഭ്യമാകും. തദ്ദേശീയജനതക്ക് അതുവഴി വരുമാനവും ലഭിക്കും.
ഉദ്‌ഘാടന ചടങ്ങിൽ ഇ ടി മുഹമ്മദ് ബഷീർ എം പി മുഖ്യാതിഥിയാകും. ജില്ലാ കളക്ടർ മൃണ്മയി ജോഷി മുഖ്യ പ്രഭാഷണം നടത്തും. ടൂറിസം ഡയറക്ടർ വി. ആർ. കൃഷ്ണതേജ മൈലവരപ്പ് പദ്ധതി വിശദീകരിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനുമോൾ, തൃത്താല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി. പി. റജീന, തൃത്താല ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി. കെ. ജയ, പട്ടിത്തറ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി. ബാലൻ, പരുതൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ പി എം സക്കറിയ, നാഗലശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി. വി. ബാലചന്ദ്രൻ, തിരുമിറ്റക്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി. സുഹറ, ആനക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. മുഹമ്മദ്, ചാലിശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സന്ധ്യ, കപ്പൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷറഫുദ്ദീൻ കളത്തിൽ,

തൃത്താല ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി. ആർ കുഞ്ഞുണ്ണി, തൃത്താല ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ. പി. ശ്രീനിവാസൻ, പട്ടിത്തറ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സെബു സദക്കത്തുള്ള, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ അനു വിനോദ്, ഷാനിബ ടീച്ചർ, കമ്മുക്കുട്ടി എടത്തോൾ, തൃത്താല ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ കെ. അനീഷ്, എ കൃഷ്ണകുമാർ, കുബറ ഷാജഹാൻ, മാളിയേക്കൽ ബാവ, തൃത്താല ഗ്രാമ പഞ്ചായത്ത് അംഗം എം ഗോപിനാഥൻ, പരുതൂർ ഗ്രാമപഞ്ചായത്ത് അംഗം സൗമ്യ സുഭാഷ്,

ടൂറിസം ഡെപ്യൂട്ടി ഡയറക്ടർ എസ് അനിൽകുമാർ, ഡി ടി പി സി സെക്രട്ടറി എസ്. വി. സിൽബർട് ജോസ്, ഉത്തരവാദിത്ത ടൂറിസം മിഷൻ പാലക്കാട് ജില്ലാ കോ-ഓർഡിനേറ്റർ അരുൺകുമാർ എന്നിവർ ആശംസാപ്രസംഗം നടത്തും.
ടൂറിസം അഡീഷണൽ ചീഫ് സെക്രട്ടറി ഡോ. വി. വേണു സ്വാഗതവും ഉത്തരവാദിത്ത ടൂറിസം മിഷൻ സംസ്ഥാന കോ-ഓർഡിനേറ്റർ കെ. രൂപേഷ്കുമാർ നന്ദിയും പറയും. ഉദ്‌ഘാടന ചടങ്ങിനോടനുബന്ധിച്ച് നാടൻപാട്ട് അവതരിപ്പിക്കും.

Below Post Ad