പുതിയ ഫീച്ചറുമായി വാട്‌സ്ആപ്പ്; ഇനി 2 ജിബി വരെ വലുപ്പമുള്ള ഫയലുകള്‍ അയക്കാം


ലോകത്തിലെ തന്നെ ഏറ്റവും വലുതും ജനപ്രിയവുമായ മെസേജിങ് അപ്ലിക്കേഷനുകളിലൊന്നായ വാട്‌സ്ആപ്പ്  ഉപയോക്താക്കള്‍ക്കായി പുതിയ ഫീച്ചറാണ് അവതരിപ്പിക്കുന്നത്.അതില്‍ 2 ജിബി വരെ വലുപ്പമുള്ള ഫയലുകള്‍ പങ്കിടാന്‍ സാധിക്കും. 

ഇതുവരെ 100 എംബി വരെയുള്ള ഫയലുകള്‍ മാത്രമേ പങ്കിടാന്‍ കഴിയുമായിരുന്നുള്ളൂ. എന്നാല്‍ ഇപ്പോള്‍ 2 ജിബി വരെയുള്ള ഫയലുകള്‍ സുഖമായി അയയ്ക്കാന്‍ കഴിയും.ഒരു സിനിമ നേരിട്ട് ഷെയര്‍ ചെയ്യാന്‍ സാധിക്കും. 

ടെലിഗ്രാമില്‍ നേരത്തെ തന്നെ ഈ ഫീച്ചര്‍ ഉണ്ടായിരുന്നു. 100 എംബിയില്‍ കൂടുതലുള്ള ഫയലുകള്‍ ഒരേസമയം പങ്കിടാന്‍ അനുവദിക്കാത്തതിനാല്‍ ആളുകള്‍ ടെലിഗ്രാമിലേക്ക് മാറിയിരുന്നു.ഒരേസമയം വലിയ ഫയലുകള്‍ അയക്കാനുള്ള ഓപ്ഷന്‍ ലഭിക്കുന്ന ഒരു മെസേജിങ് ആപ്പ് കൂടിയാണ് ടെലിഗ്രാം. 

വാട്‌സ്ആപ്പിന്റെ പുതിയ അപ്‌ഡേറ്റിന് ശേഷം ഉടനെ  ഈ ഫീച്ചറും പ്ലാറ്റ്‌ഫോമില്‍ വരും. നിലവില്‍ ഐഫോണ്‍ ഉപയോക്താക്കള്‍ക്കായി മാത്രമാണ് ഈ ഫീച്ചര്‍ പരീക്ഷിക്കുന്നത്. 

Tags

Below Post Ad