വണ്ടി കഴുകുന്ന സർവീസ് സ്റ്റേഷനിൽ ആനയെ കയറ്റി കുളിപ്പിക്കുന്ന വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ വൈറൽ വീഡിയോ.
പട്ടാമ്പി നേർച്ചക്കെത്തിയ മീനാട് കേശു എന്ന ആനയെ ഓങ്ങല്ലൂർ കലിമ സർവീസ് സ്റ്റേഷനിലെത്തിച്ച് കുളിപ്പിച്ച വീഡിയോയാണ് വൈറലായിരിക്കുന്നത് .
മുട്ടുകുത്തി നിന്ന ആനയെ പാപ്പാൻമാർ ചേർന്ന് തേച്ചുകുളിപ്പിക്കുകയായിരുന്നു. ശക്തിയിൽ വെള്ളം ചീറ്റുന്നതൊക്കെ ആസ്വദിച്ചു നിന്നായിരുന്നു ആനയുടെ കുളി.
വാഹനങ്ങൾ കഴുകുന്ന പോലെ തന്നെയാണ് ആനയെയും കഴുകിയത്. ആനയുടെ ഷവർ ബാത്ത് അടിപൊളിയാണെന്നാണ് കാഴ്ചക്കാർ പറയുന്നത്.