ആനക്കരക്ക് അഴകായ് ഇനി ബട്ടർ നട്ട് സ്ക്വാഷ് മത്തയും



ആനക്കര ഗ്രാമപഞ്ചായത്ത്  കൃഷിഭവൻ ഇടപെടലിലൂടെ പ്രദേശത്ത് ആദ്യമായ് പുതിയൊരു കാർഷിക വിളയും  കൃഷിക്കൊരുങ്ങി.ഓസ്ട്രേലിയ ന്യൂസിലാൻ്റ് തുടങ്ങിയ വിദേശരാജ്യങ്ങളിൽ നന്നായ് കൃഷി ചെയ്യുന്ന ഭക്ഷിക്കുവാൻ അതീവ രുചികരവും, പോഷക സമ്പന്നവുമായ  "ഗ്രാമ് മത്ത '' എന്ന് വിശേഷിപ്പിക്കപ്പെടുന്ന "ബട്ടർ നട്ട് സ്ക്വാഷ് "  മികച്ചൊരു പച്ചക്കറി വിളകൂടിയാണ്.




പെരുമ്പലത്തെ പ്രമുഖ മുഴുവൻ സമയ പച്ചക്കറി കർഷകനായ പൊട്ടൻ തോട്ടിൽ കൃഷ്ണനെയാണ് പരീക്ഷണ വിള കൃഷി ചെയ്യുന്നതിനായ് ആനക്കര കൃഷിഭവൻ സുഭിക്ഷ കേരളം  പദ്ധതി പ്രകാരം ചുമതലപ്പെടുത്തിയിരിക്കുന്നത്.




പുതിയ വിളയുടെ തൈ നടീൽ ഉദ്ഘാടനം ആനക്കര ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ.മുഹമ്മദ് നിർവ്വഹിച്ചു.ചടങ്ങിൽ ഗ്രാമ പഞ്ചായത്തംഗങ്ങളായ ജ്യോതി ലക്ഷ്മി, ഗിരിജ, കൃഷി ഓഫിസർ സുരേന്ദ്രൻ, സീനിയർ അഗ്രിക്കൾച്ചർ അസിസ്റ്റൻറ് ഗിരീഷ് തുടങ്ങിയവർ സംബന്ധിച്ചു..

Girish Ayilakkad

Tags

Below Post Ad