ചാലിശ്ശേരി പഞ്ചായത്ത്‌ കുടുംബശ്രീ സ്ത്രീപക്ഷ നവകേരളം സിഗ്‌നേച്ചർ ക്യാമ്പയിൻ നടത്തി


സ്ത്രീധനത്തിനെതിരെയും, സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങൾക്കെതിരെയും സ്ത്രീപക്ഷ സാമൂഹ്യ സാക്ഷരത വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെ നടക്കുന്ന "സ്ത്രീപക്ഷ നവകേരളം" പ്രചാരണത്തിന്റെ ഭാഗമായി ചാലിശ്ശേരി പഞ്ചായത്ത്‌ കുടുംബശ്രീയുടെ ആഭിമുഖ്യത്തിൽ സിഗ്‌നേച്ചർ ക്യാമ്പയിൻ നടന്നു. 

 പഞ്ചായത്ത്‌ പ്രസിഡന്റ് എ.വി.സന്ധ്യ ഉദ്ഘാടനം ചെയ്തു.ബ്ലോക്ക് കമ്മ്യൂണിറ്റി കൗൺസിലർ എ.കെ. പ്രീതിമോൾ സ്വാഗതം പറഞ്ഞ പരിപാടിയിൽ, കുടുംബശ്രീ ചെയർപേഴ്സൺ ലത സൽഗുണൻ അധ്യക്ഷത വഹിച്ചു.

 ക്ഷേമകാര്യ സ്ഥിരം സമിതി ചെയർപേഴ്സൺ നിഷ അജിത്കുമാർ,ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി ചെയർപേഴ്സൺ ആനി വിനു, പഞ്ചായത്ത് മെമ്പർമാരായ റംല വീരാൻകുട്ടി,സജിത ഉണ്ണികൃഷ്ണൻ, ഫാത്തിമത് സിൽജ,പഞ്ചായത്ത്‌ അസിസ്റ്റന്റ് സെക്രട്ടറി പി.ശ്രീജിത്ത്‌,കോർഡിനേറ്റർ പ്രദീപ്‌ ചെറുവശ്ശേരി, കുടുംബശ്രീ വൈസ് ചെയർപേഴ്സൺ ടി. പി.ലളിത,അക്കൌണ്ടന്റ് ഫസീല,വാർഡ്‌ തല സി.ഡി.എസ്.ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുത്തു.

Tags

Below Post Ad