ചാലിശ്ശേരി വില്ലേജ് ഓഫിസിന്റെ പുതിയ കെട്ടിടത്തിന്റെ നിർമ്മാണ ഉദ്ഘാടനം ഇന്ന് സ്‌പീക്കർ എം.ബി.രാജേഷ് നിർവഹിച്ചു.44 ലക്ഷം രൂപയാണ് പുതിയ സ്മാർട്ട് വില്ലേജ് ഓഫിസിന് സംസ്ഥാന സർക്കാർ അനുവദിച്ചിരിക്കുന്നത്.
ചാലിശേരി പഞ്ചായത്തിൽ തൃശൂർ ജില്ലാ അതിർത്തിയോട് ചേർന്ന ഒറ്റപ്പെട്ട സ്ഥലത്താണ് ഇപ്പോൾ ഓഫീസ് പ്രവർത്തിക്കുന്നത്. വില്ലേജ് ഓഫീസ് പഞ്ചായത്തിന്റെ മിനി സിവിൽ സ്റ്റേഷൻ കൊമ്പൗണ്ടിലേക്ക് മാറ്റി സ്ഥാപിക്കുക എന്ന ജനങ്ങളുടെ ദീർഘകാല ആവശ്യവും പുതിയ കെട്ടിടം വരുന്നതോടെ യാഥാർഥ്യമാവുകയാണ്. ഇതിനായി ആവശ്യമായത്ര സ്ഥലം പഞ്ചായത്ത് റവന്യു വകുപ്പിന് കൈമാറും.
തൃത്താല നിയോജകമണ്ഡലത്തിലെ മുഴുവൻ വില്ലേജ് ഓഫിസുകളും സ്മാർട്ടാക്കുക എന്നതാണ് ലക്ഷ്യം.അതിനുള്ള തുടക്കമാണ് ഈ ശിലാസ്ഥാപനം.വില്ലേജ് ഓഫിസുകൾ സ്മാർട്ട് ആവുന്നതോടെ സേവനങ്ങളും സ്മാർട്ട് ആവുകയും ജനങ്ങൾക്ക് വളരെ എളുപ്പത്തിലും വേഗത്തിലും സേവനങ്ങളും രേഖകളും ലഭ്യമാവുകയും ചെയ്യും .
ഈ ലക്ഷ്യ സാക്ഷാത്ക്കാരത്തിന് പൂർണ്ണ പിന്തുണയും സഹായവും നൽകുന്ന ബഹു റവന്യു മന്ത്രി ശ്രീ. രാജനോടുള്ള നന്ദിയും സ്പീക്കർ അറിയിച്ചു