സംസ്ഥാനത്തെ റേഷൻ കടകളുടെ സമയം തിങ്കളാഴ്ച മുതൽ മാറുമെന്നു മന്ത്രി ജി.ആർ.അനിൽ അറിയിച്ചു.
രാവിലെ 8 മുതൽ 12 വരെയും വൈകിട്ട് 4 മുതൽ 7 വരെയും ആകും ഇനി കടകളുടെ പ്രവർത്തനം.
നിലവിൽ രാവിലെ 8.30 മുതൽ 12.30 വരെയും വൈകിട്ട് 3.30 മുതൽ 6.30 വരെയുമായിരുന്നു പ്രവർത്തന സമയം.