കേന്ദ്ര സർക്കാരിന്റെയും, സംസ്ഥാന സർക്കാരിന്റെയും സഹകരണത്തോടെ സാക്ഷരത മിഷൻ നടപ്പിലാക്കുന്ന പഠന ലിഖ്ന അഭിയാൻ സാക്ഷരത യജ്ഞത്തിന്റെ ഭാഗമായി ചാലിശ്ശേരി പഞ്ചായത്ത് തല വളണ്ടിയർ ടീച്ചർ പരിശീലനം രണ്ടാം ഘട്ടം നടന്നു.
പഞ്ചായത്ത് അംബേദ്കർ ഹാളിൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സാഹിറ ഖാദർ ഉദ്ഘാടനം ചെയ്തു.പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി പി. ശ്രീജിത്ത് സ്വാഗതം പറഞ്ഞ പരിപാടിയിൽ ക്ഷേമ കാര്യ സ്ഥിരം സമിതി ചെയർപേഴ്സൺ നിഷ അജിത്കുമാർ അധ്യക്ഷത വഹിച്ചു.
ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി ചെയർപേഴ്സൺ ആനി വിനു, മെമ്പർമാരായ റംല വീരാൻകുട്ടി,വി.എസ്.ശിവാസ്, കോർഡിനേറ്റർ പ്രദീപ് ചെറുവശ്ശേരി എന്നിവർ ആശംസകൾ അർപ്പിച്ചു.ബ്ലോക്ക് റിസോർസ് പേഴ്സൺ റിട്ടയേർഡ് എ.ഇ.ഒ. ഒ.രാജൻ മാസ്റ്റർ, ബ്ലോക്ക് കോർഡിനേറ്റർ എം.ഭാസ്കരൻ മാസ്റ്റർ എന്നിവർ ക്ളാസുകളെടുത്തു.പ്രേരക് ശാന്ത കള്ളിയത്ത് നന്ദി രേഖപ്പെടുത്തി.