പട്ടാമ്പി നേർച്ച ; കേന്ദ്ര നേർച്ച ആഘോഷ കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്തു


പട്ടാമ്പിയുടെ ദേശോത്സവമായ 108-ാമത് പട്ടാമ്പി നേർച്ചയ്ക്ക് വിപുലമായ ഒരുക്കങ്ങൾ തുടങ്ങി.കേന്ദ്ര നേർച്ച ആഘോഷ കമ്മിറ്റി ഓഫീസ് മുഹമ്മദ് മുഹസിൻ എം.എൽ.എ. ഉദ്ഘാടനം ചെയ്തു.മാർച്ച് 20 നാണ് പട്ടാമ്പി  നേർച്ച.നേർച്ചയുടെ ഭാഗമായി ഇത്തവണ മാർച്ച് 18ന് അന്നദാനവും ഒരുക്കിയിട്ടുണ്ട്. 

ഇത്തവണ വിപുലമായ പരിപാടികളോടെയാണ് നേർച്ച നടത്താൻ തിരുമാനിച്ചിരിക്കുന്നത്. 46ഓളം ഉപ ആഘോഷ കമ്മിറ്റികളുടെ നേതൃത്വത്തിലാണ് ആഘോഷം.മാർച്ച് 20ന് രാവിലെ 11ന് നേർച്ചയുടെ കൊടിയേറ്റം നടക്കും. 

വൈകുന്നേരം അഞ്ച് മണിമുതൽ നഗര പ്രദക്ഷിണ സാംസ്‌കാരിക മതസൗഹാർദ്ദ ഘോഷയാത്ര ആരംഭിക്കും. രാത്രി കലാപരിപാടികളും നടത്തും. നേർച്ചയുടെ ഭാഗമായുളള എല്ലാ വിധ സുരക്ഷാ സംവിധാനങ്ങളും ഒരുക്കുമെന്ന് മുഹമ്മദ് മുഹസിൻ എം.എൽ.എ.പറഞ്ഞു.

കേന്ദ്ര നേർച്ചാഘോഷ കമ്മറ്റി ജനറൽ സെക്രട്ടറി അഡ്വ CS ശിവകുമാർ സ്വാഗതം പറഞ്ഞു. പ്രസിഡന്റ്‌ KT രാമചന്ദ്രൻ നായർ അധ്യക്ഷതയും വഹിച്ചു;മുൻ നേർച്ച ആഘോഷ കമ്മറ്റി പ്രസിഡന്റ്‌ KR നാരായണ സ്വാമി, ET ഉമ്മർ, അലി പൂവത്തിങ്കൽ, മുരളിപട്ടാമ്പി , ഉസ്മാൻ പുളിക്കൽ മറ്റ് ഉപ ആഘോഷ കമ്മറ്റി ഭാരവാഹികളും പങ്കെടുത്തു സംസാരിച്ചു ട്രഷർ C ഹനീഫ മാനു നന്ദിയും പറഞ്ഞു



Tags

Below Post Ad