റഷ്യ ഉക്രൈൻ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ ലോക സമാധാനത്തിന്റെ പ്രാധാന്യം കണക്കിലെടുത്തുകൊണ്ട് ലയൺസ് ക്ലബ്ബ് ഇന്റർനാഷണലിന്റെ പ്രത്യേക ദൗത്യ സംഘം റഷ്യൻ തലസ്ഥാനമായ മോസ്കോയിൽ എത്തി.
ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ളവരെ ഉൾപ്പെടുത്തി കൊണ്ടുള്ള പ്രത്യേക ദൗത്യ സംഘത്തിൽ പട്ടാമ്പി ലയൺസ് ക്ലബ്ബ് സെക്രട്ടറി ലയൺ കെ.മനോജ്, ഡിസ്ട്രിക്ട് അഡീഷണൽ ക്യാബിനറ്റ് സെക്രട്ടറി ലയൺ ഇർഷാദ് അഹമ്മദ് മൂസ, ലയൺ മനോജ് കുമാർ. വി. എൻ, ലയൺ മുഹമ്മദ് ബഷീർ.കെ. പി എന്നിവരാണ് പങ്കെടുക്കുന്നത്.
റഷ്യൻ ഭരണകൂടവുമായി നിലയിലെ സംഘർഷാവസ്ഥയ്ക്ക് അയവുവരുത്തുവാനുള്ള ചർച്ചകളും സാധാരണക്കാരുടെ ദുരിതങ്ങൾ കുറയ്ക്കുവാനുള്ള നിർദ്ദേശങ്ങൾ നൽകുകയുമാണ് ദൗത്യ സംഘത്തിന്റെ ലക്ഷ്യം.