പന്നിയൂർ വരാഹകീർത്തി പുരസ്‌കാരം കൈതപ്രം ദാമോദരന്‍ നമ്പൂതിരിക്ക്


പന്നിയൂർ വരാഹമൂർത്തി ഭൂമീദേവീക്ഷേത്ര ജീർണോദ്ധാരണ കമ്മിറ്റിയുടെ നേതൃത്വത്തിൽ നൽകിവരുന്ന പന്നിയൂർ വരാഹകീർത്തി പുരസ്‌കാരത്തിന് സംഗീതജ്ഞൻ കൈതപ്രം ദാമോദരന്‍ നമ്പൂതിരി അര്‍ഹനായി.

വരാഹജയന്തിയുടെ സമാപന ദിവസമായ മാർച്ച്  22ന് വൈകീട്ട് പന്നിയൂർ ക്ഷേത്രത്തില്‍ നടക്കുന്ന സാംസ്കാരിക സമ്മേളനത്തില്‍ സുരേഷ്ഗോപി എം.പി പുരസ്കാരം കൈമാറും.

പതിനായിരത്തിയൊന്ന് രൂപയും പ്രശസ്തിപത്രവും ഫലകവുമടങ്ങുന്നതാണ് പുരസ്കാരം. ക്ഷേത്രത്തിന്റെ ജീർണോദ്ധാരണ പ്രവർത്തനങ്ങൾക്ക് മുഖ്യ പങ്കുവഹിച്ച സുരേഷ് ഗോപി എം.പിക്ക് ക്ഷേത്രത്തിന്റെ ആദരം കോഴിക്കോട് സാമൂതിരിരാജ സമര്‍പ്പിക്കുമെന്നും ക്ഷേത്ര ജീര്‍ണ്ണോദ്ധാരണ കമ്മറ്റി ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.

ചടങ്ങിൽ ആനക്കര പഞ്ചായത്തിലെ സേവനം പൂർത്തിയാക്കിയ അധ്യാപകരെ ആദരിക്കും. ക്ഷേത്രം എക്സിക്യുട്ടീവ് ഓഫീസർ ആർ.എസ്. രാജേഷ്, കോ-ഓർഡിനേറ്റർ പ്രസാദ് പന്നിയൂർ, ക്ഷേത്ര ജീര്‍ണ്ണോദ്ധാരണ കമ്മറ്റി അംഗങ്ങളായ സി.കെ ശശി പച്ചാട്ടിരി, ഹരിനന്ദനന്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

Tags

Below Post Ad