ഒന്നാം റാങ്കുകാരി ഡോക്ടർ ശരണ്യയെ ആദരിച്ചു


കോട്ടയ്ക്കൽ ആയുർവേദ  കോളേജിൽനിന്നും ഒന്നാം റാങ്കോടെ  ഡോക്ടർ ബിരുദമെടുത്ത ചാലിശ്ശേരി കവുക്കോട് തെക്കേക്കര പടിഞ്ഞാറേപ്പാട്ട്  പി.ശരണ്യയെ യു.ഡി.എഫ്. കവുക്കോട് തെക്കേക്കര യൂണിറ്റ് ആദരിച്ചു.

 വാർഡ് മെമ്പറും, പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി ചെയർപേഴ്സണും ആയ  നിഷ അജിത്കുമാർ ട്രോഫി നൽകി പൊന്നാട അണിയിച്ചു. കെ.എസ്.ടി.യു സംസ്ഥാന സെക്രട്ടറിയും മുൻ പഞ്ചായത്ത് പ്രസിഡന്റുമായ ഫൈസൽ മാസ്റ്റർ, കോൺഗ്രസ് മണ്ഡലം വൈസ് പ്രസിഡന്റ് പ്രദീപ് ചെറുവശ്ശേരി, പഞ്ചായത്ത് യൂത്ത് ലീഗ് പ്രസിഡന്റ് റഷീദ് പണിക്കവീട്ടിൽ, കെ.എസ്‌.യു. മണ്ഡലം പ്രസിഡന്റ് ജസാറുദ്ധീൻ തുറക്കൽ,സഹദുദ്ധീൻ മാനം കണ്ടത്ത്, കെ.രാമചന്ദ്രൻ എന്നിവർ സന്നിഹിതരായിരുന്നു.

Tags

Below Post Ad