കോട്ടക്കൽ ആയുർവേദ കോളേജിലെ ഒന്നാം റാങ്കോട് കൂടി ഡോക്ടർ ബിരുദം നേടിയ ശരണ്യയെ ചാലിശ്ശേരി ജനമൈത്രി പോലീസ് വീട്ടിലെത്തി ആദരിച്ചു.
സ്റ്റേഷൻ ഹൌസ് ഓഫീസർ കെ.സി.വിനു മൊമെന്റോ നൽകി ശരണ്യയെ അനുമോദിച്ചു.സബ്ബ് ഇൻസ്‌പെക്ടർ എൻ.പി.സത്യൻ, ജനമൈത്രി ഓഫീസർമാരായ എ. ശ്രീകുമാർ, കെ.ഡി. അഭിലാഷ് എന്നിവർ സന്നിഹിതരായിരുന്നു.