ഇന്നലെ പതിനെട്ട് കോൽ താഴ്ചയുള്ള കിണറ്റിലേക്ക് എടുത്ത് ചാടി ഒന്നര വയസ്സുകാരനെ തൻ്റെ ധീരതയിലൂടെ രക്ഷപ്പെടുത്തിയ ഐഫ ഷാഹിന എന്ന പെൺ കുട്ടി ഒരു നാടിനാകെ അഭിമാനവും മാതൃകയുമായി മാറിയിരിക്കുന്നു
മനുഷ്യസ്നേഹത്തിൻ്റെയും ധീരതയുടേയും മഹത്തായ മാതൃകയായ ഐഫയെ തൃത്താല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.വി.പി.റജീന ഇന്ന് വീട്ടിലെത്തി ആദരിച്ചു. ഐഫയുടെ ധീരതയെ പ്രത്യേകം അഭിനന്ദിക്കുകയും ചെയ്തു