ഒരു മാസത്തിലധികമായി പട്ടാമ്പി നഗരത്തിൽ തുടർച്ചയായുണ്ടാകുന്ന ഗതാഗതക്കുരുക്കിന് പരിഹാരം കണ്ടില്ലെങ്കിൽ കുഴിയടക്കൽ സമരവുമായി മുന്നിട്ടിറങ്ങുമെന്ന് മണ്ഡലം മുസ്ലിം യൂത്ത് ലീഗ്
നഗരവീഥികളിലെ നാലോ അഞ്ചോ വലിയ കുഴികളടച്ചാൽ തീരാവുന്ന പ്രശ്ന പരിഹാരത്തിന് അടിയന്തിര നടപടികൾ സ്വീകരിക്കാൻ അധികൃതർ തയ്യാറാകാത്ത പക്ഷം പട്ടാമ്പി നഗരസഭ മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റി ജനകീയ പങ്കാളിത്തത്തോടെ നഗരത്തിലെ കുഴികളടക്കാൻ രംഗത്തിറങ്ങുമെന്ന് പട്ടാമ്പി നിയോജക മണ്ഡലം യൂത്ത്‌ലീഗ് പ്രസിഡണ്ട് എം കെ മുഷ്താഖ് അറിയിച്ചു .
മാർച്ച് ആറിനകം ടൗണിലെ റോഡ് ഗതാഗതയോഗ്യമാക്കിയില്ലെങ്കിൽ മാർച്ച് .07 തിങ്കൾ രാവിലെ 10 മണി മുതൽ മുസ്ലിം യൂത്ത്‌ലീഗ് കുഴികൾ അടച്ചു കൊണ്ട് പ്രതീകാത്മക സമരത്തിന് നേതൃത്വം നൽകും.
അവശ്യമായ നിർമ്മാണ സാമഗ്രികൾ ജനകീയ പങ്കാളിത്തത്തോടെ കളക്റ്റ് ചെയ്തു കൊണ്ടായിരിക്കും കുഴിയടക്കൽ എന്നും അദ്ദേഹം പറഞ്ഞു