ഭരതനാട്യത്തിൽ വർണ്ണം കളിച്ച് വേൾഡ് റെക്കോർഡിലും ഏഷ്യ ബുക്ക് ഓഫ് റെക്കോർഡിലും ഇന്ത്യൻ റെക്കോർഡിലും ഇടംനേടി നാടിന് അഭിമാനമായി കപ്പൂർ ലക്കി സ്റ്റാർ സ്വദേശി ദിയ വിജയൻ. ചാലിശ്ശേരി ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ ഒമ്പതാം ക്ലാസ് വിദ്യാർഥിനിയാണ് ദിയ
ആയിരത്തിൽ പരം കുട്ടികളിൽ പങ്കെടുത്ത നാട്ടുകുറിഞ്ഞി രാഗത്തിൽ ഭരതനാട്യം വർണ്ണത്തിൽ " സ്വാമി ഞാൻ നിൻ അടിമയ് " എന്നുതുടങ്ങുന്ന ഭരതനാട്യ ചുവടുകൾ ആടി തിമിർത്താണ് ദിയ വിജയൻ ഏഷ്യൻ ബുക്ക് ഓഫ് റെക്കോർഡിലും. ഇന്ത്യൻ ബുക്ക് ഓഫ് റെക്കോർഡിലും ഇടം നേടി അഭിമാന നേട്ടം കരസ്ഥമാക്കിയത്
ദിയ പഠിക്കുന്ന ചാലശ്ശേരി ഗവർമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ ക്ലാസ് ടീച്ചർ ശ്രീ സുനിൽ സാറും. ടീച്ചേഴ്സും സഹപാഠികളും പ്രോത്സാഹനവുമായി കൂടെയുണ്ട്.കപ്പൂർ ലക്കി സ്റ്റാർ. സ്വദേശി വിജയന്റയും രജനി വിജയന്റെയും മകളാണ് ദിയ
ഭരതനാട്യത്തിലും മോഹിനിയാട്ടത്തിലും സെമി ക്ലാസിക്കൽ നൃത്തത്തിലും നാടോടി നൃത്തങ്ങളിലും കുട്ടികളെ പരിശീലിപ്പിച്ച് കലോത്സവ വേദികളലും ഫ്ലവേഴ്സ് കോമഡി ഉത്സവ വേദികളിലും. ദൈവദശകം മോഹിനിയാട്ടം ഗിന്നസ് പ്രോഗ്രാമിലും, സംസ്ഥാന തലത്തിലും, ഓൾ ഇന്ത്യ തലത്തിലും, മികവുറ്റ മറ്റു വേദികളിലും ശിഷ്യകളെ പങ്കെടുപ്പിച്ച് കഴിവുതെളിയിച്ച. ശിവപാർവതി നൃത്ത കലാക്ഷേത്ര യിലെ അധ്യാപിക ശ്രീമതി ഇന്ദിര സുനിൽ ടീച്ചറുടെ കീഴിലാണ് വർഷങ്ങളായി നൃത്തം അഭ്യസിച്ചു വരുന്നത് .
U P വിഭാഗം സബ് ജില്ല കലോത്സവ വേദികളിൽ A ഗ്രേഡ് നേടിയിട്ടുണ്ട് ഈ മിടുക്കി.അതുപോലെ തണ്ണീർകോട് ശിവപാർവ്വതി നൃത്ത കലാക്ഷേത്രയിലെ പന്ത്രണ്ട് കുട്ടികളെ റെക്കോർഡിൽ പങ്കെടുപ്പിച്ചു. പന്ത്രണ്ട് പേരെയും സെലക്ട് ചെയ്ത "മീഡിയ സിറ്റി ചിലങ്ക ഫെസ്റ്റിനും" ഡാൻസ് ടീച്ചർ ഇന്ദിര സുനിലിനും നാടിന്റെ അഭിനന്ദനങ്ങൾ നേർന്നു.