എടിഎം കൗണ്ടറിൽ നിന്ന് വീണുകിട്ടിയ അമ്പതിനായിരം രൂപ പോലീസിൽ ഏൽപിച്ചു യുവതി മാതൃകയായി


എടിഎം കൗണ്ടറിൽ നിന്ന് കണ്ടെത്തിയ 50000 രൂപ ചങ്ങരംകുളം പോലീസിൽ  ഏൽപിച്ചു യുവതി മാതൃകയായി .

ശനിയാഴ്ച ഉച്ചക്ക് ഒരു മണിയോടെയാണ് ചങ്ങരംകുളം ഹൈവേ ജംഗ്ഷനിൽ ഫെഡറൽ ബാങ്ക് എടിഎംൽ ക്യാഷ് എടുക്കുന്നതിനായി എത്തിയ ചിയ്യാനൂർ സ്വദേശിയായ യുവതി 500 രൂപയുടെ ഒരു കെട്ട് നോട്ട് എടിഎം കൗണ്ടറിനടുത്ത് കണ്ടെതുകയായിരുന്നു.

ബാങ്ക് അവധി ആയതിനാൽ ചങ്ങരംകുളം പോലീസിനെ വിവരം അറിയിക്കുകയും യുവതിയുടെ സാനിധ്യത്തിൽ തന്നെ തുക പോലീസ് കൊണ്ട് പോവുകയും ചെയ്തു.ബാങ്ക് തുറന്നാൽ തുക ബാങ്കിൽ ഏൽപിക്കുമെന്നും പണം നഷ്ടപ്പെട്ടവർ ബാങ്കുമായോ പോലീസുമായോ ബന്ധപ്പെടണമെന്നും ഉദ്ധ്യോഗസ്ഥർ പറഞ്ഞു 

Below Post Ad