കാത്തിരിപ്പിന് വിരാമം;ചിറ കുളത്തിന് മോക്ഷം


നീണ്ട പതിറ്റാണ്ടു കാലം ഒരു നാടിന്റെ പ്രധാന ജല സ്രോദസ്സ് ആയിരുന്ന കപ്പൂർ പളളങ്ങാട്ടുചിറ കുളത്തിന്റെ നവീകരണത്തിന് വഴിതുറക്കുന്നു. 

2022-2023 സംസ്ഥാന ബഡ്ജറ്റിൽ തദ്ദേശസ്വയംഭരണ വകുപ്പിൽ ഉൾപ്പെടുത്തിയാണ് തൃത്താല മണ്ഡലത്തിലെ പ്രധാന കുളങ്ങളിൽ ഒന്നായ  ചിറ കുളത്തിന് രണ്ട് കോടി രൂപ വകയിരുത്തിയത്. 

കഴിഞ്ഞ കാലങ്ങളിൽ ഗ്രാമ പഞ്ചായത്ത് ഫണ്ടുകളിൽ നിന്ന് തുച്ചമായ തുക വകയിരുത്തിയിരുന്നു എങ്കിലും, ഉദ്യോഗസ്ഥരുടെയും ജനപ്രധിനിധികളുടെയും അനാസ്ഥ മൂലം പാഴായി പോകുകയായിരുന്നു പതിവ്.

 കുളത്തിന്റെ നവീകരണത്തിൽ നിന്ന് പഞ്ചായത്തും, ജനപ്രതിനിധികളും പിൻതിരിഞ്ഞ് നിന്നപ്പോൾ പ്രദേശവാസിക ളായ യുവാക്കൾ പരസ്യ പ്രതിഷേധങ്ങളുമായി രംഗത്ത് എത്തിയതിന്റെ പരിണിത ഫലമായാണ് നിയമസഭ ഇലക്ഷൻ സമയത്ത് എം.ബി രാജേഷ് സ്ഥലം സന്ദർശിക്കുകയും, വിജയിച്ചാൽ കുളത്തിന്റെ നവീകരണം വാവാഗ്‌ദാനം  നൽകുകയും ചെയതത്. 

നവീകരണം പൂർത്തിയായാൽ പ്രദേശ വാസികളായ കപ്പൂർ, ചാലിശ്ശേരി പഞ്ചായത്തുകളിലെ നിരവധി കുടുംബങ്ങൾക്ക് ദൈനംദിന ആവശ്യങ്ങൾക്കും, പളളങ്ങാട്ടുചിറ പ്രദേശത്തെ കാർഷിക ജലസേചനത്തിനും, പരിസരത്തെ സ്കൂളുകളിലെ വിദ്യാർത്ഥികളുടെ നീന്തൽ പരിശീലനത്തിനും വലിയ മുതൽക്കൂട്ട് ആകും.

Tags

Below Post Ad