കാഞ്ഞിരത്താണി കോക്കൂർ റോഡിന്റെ ശോചനീയാവസ്ഥ ഉടൻ പരിഹരിക്കണം എന്ന് ആവശ്യപ്പെട്ട് കൊണ്ട് യൂത്ത് കോൺഗ്രസ്സ് കാഞ്ഞിരത്താണി മേഖലാ കമ്മറ്റിയുടെ നേതൃത്വത്തിൽ റോഡ് ഉപരോധം .
തൃത്താല എംഎൽഎയും കേരളാ നിയമസഭയുടെ സ്പീക്കറുമായ എം.ബി രാജേഷ് ജനപ്രതിനിധിയായി ഒരു വർഷം പിന്നിട്ടിട്ടും കപ്പൂർ പഞ്ചായത്തിലെ പ്രധാന റോഡായ കാഞ്ഞിരത്താണി കോക്കൂർ റോഡിന്റെ ശോചനീയാവസ്ഥയിൽ മാറ്റമില്ലെന്നും ഈ പ്രശ്നം ഉടൻ പരിഹരിക്കണമെന്നും ആവശ്യപ്പെട്ട് കൊണ്ട് യൂത്ത് കോൺഗ്രസ്സ് കാഞ്ഞിരത്താണി മേഖലാ കമ്മറ്റിയുടെ റോഡ് ഉപരോധം
കെപിസിസി വൈസ് പ്രസിഡന്റ് വി.ടി ബൽറാം ഉദ്ഘാടനം ചെയ്തു. നിസാർ കാഞ്ഞിരത്താണി അധ്യക്ഷത വഹിച്ചു. യൂത്ത് കോൺഗ്രസ്സ് സംസ്ഥാന സെക്രട്ടറി ജെസീർ മുണ്ട് റോട്ട് മുഖ്യപ്രഭാഷണം നടത്തി.യൂത്ത് കോൺഗ്രസ്സ് ജില്ലാ സെക്രട്ടി അഡ്വ. സുബ്രമണ്യൻ യൂത്ത് കോൺഗ്രസ്സ് ബ്ലോക്ക് പ്രസിഡന്റ് സനോജ് കണ്ടലായിൽ , കപ്പൂർ മണ്ഡലം യൂത്ത് കോൺഗ്രസ്സ് കമ്മറ്റി പ്രസിഡന്റ് നൗഷാദ് ബെല്ലാരി, പ്രവാസി കോൺഗ്രസ്സ് ജില്ലാ സെക്രട്ടറി നാസർ കപ്പൂർ , കപ്പൂർ മണ്ഡലം കോൺഗ്രസ്സ് കമ്മറ്റി പ്രസിഡന്റ് രാജീവ് പാറയിൽ , ഇബ്രാഹിം കുട്ടി മാസ്റ്റർ ,സുജയൻ കല്ലടത്തൂർ , മെംബർ ജയൻ കല്ലടത്തൂർ ,ഹസ്സയ്നാർ, കുഞ്ഞുമോൻ മാവറ, ബിജു മംഗലത്ത്, ലീന ഗിരീഷ് , റഹീന ടീച്ചർ, ബാബു എസ് ആർ ബി, ഹനീഫ മെക്കാട്, സിൻജേഷ് മുഹമ്മദ് കുട്ടി ,കപ്പൂർ സിറ്റി തുടങ്ങിയവർ നേതൃത്വം നൽകി .