കാഞ്ഞിരത്താണി-കോക്കൂർ റോഡ് നവീകരണത്തിന് 5 കോടിയുടെ അനുമതി
K NEWSമാർച്ച് 12, 2022
വർഷങ്ങളായി തകർന്ന് കിടന്ന കാഞ്ഞിരത്താണി കോക്കൂർ റോഡിന്റെ നവീകരണ പ്രവർത്തികൾക്ക് 5 കോടിയുടെ അനുമതി. മാർച്ച് 31ന് നവീകരണ പ്രവർത്തികൾക്ക് തുടക്കമാവും.പദ്ധതിയുടെ നിർമാണോദ്ഘാടനം തൃത്താല എംഎൽഎയും നിയമസഭ സ്പീക്കറുമായ എംബി രാജേഷ് നിർവഹിക്കും.