ആനക്കര കുമ്പിടിയിൽ വ്ലാത്താങ്കര ചീര വിളവെടുപ്പ് നടത്തി. കുമ്പിടിയിലെ തരിശുഭൂമിയിൽ കർഷകനായ സുരേഷിൻ്റെ നേതൃത്വത്തിലുള്ള കൃഷിയിടത്തിൽ ആനക്കര ഗ്രാമപഞ്ചായത്ത് കൃഷിഭവൻ്റെ സുഭിക്ഷ കേരളം പദ്ധതി പ്രകാരം വൈവിധ്യ വിളകളും കാർഷിക പ്രവൃത്തികളും പരിജയപെടുത്തുക എന്ന ലക്ഷ്യത്തോടെ കൃഷിഭവൻ മുഖേനയാണ് ജനുവരി മാസത്തിൽ വ്ലാത്താങ്കര ചീരയുടെ വിത്ത് ഇറക്കപെട്ടത്.
വളരേ സന്തോഷത്തോടെ കഴിഞ്ഞ ദിവസം വളരെ നല്ല രീതിയിൽ പഞ്ചായത്തിലെ മെമ്പർമാരുടെയും കൃഷി ഓഫീസറുടെയും , സ്റ്റാഫ് അംഗങ്ങളുടെയും സാനിദ്യത്തിൽ വിളവെടുപ്പ് നടന്നു , ഇത്തരം കർഷക രീതികളെയും , കർഷകരേയും എല്ലാ തരത്തിലുള്ള പ്രോത്സാഹനങ്ങളും നൽകുക എന്ന നയമാണ് പഞ്ചായത്ത് ഭരണസമിതിക്കുള്ളത് .ഇതിന് വേണ്ടി അഹോരാത്രം പ്രവർത്തിച്ച കർഷകരേയും കൃഷിഭവൻ ഉദ്യോഗസ്ഥരേയും പഞ്ചായത്ത് പ്രസിഡന്റ് അഭിനന്ദിച്ചു.