ചാലിശ്ശേരി സ്വദേശിനി പി. ശരണ്യയ്ക്ക് ആയുർവേദ ഡോക്ടർ ബിരുദത്തിൽ ഒന്നാം റാങ്ക്. ആയുർവേദത്തിന്റെ ഈറ്റില്ലമായ കോട്ടയ്ക്കൽ ആയുർവേദ കോളേജിൽ നിന്നും ഒന്നാം റാങ്കോട് കൂടി ഡോക്ടർ ബിരുദം കരസ്ഥമാക്കി ശരണ്യ നാടിന്റെ അഭിമാനമായി.
ചാലിശ്ശേരി പഞ്ചായത്ത് പന്ത്രണ്ടാം വാർഡിൽ കവുക്കോട് തെക്കേക്കര പടിഞ്ഞാറേപ്പാട്ട് ശശികുമാർ-സന്ധ്യ ദമ്പതികളുടെ മൂത്ത മകളായ ശരണ്യ ചാലിശ്ശേരി ഗവൺമെന്റ് ഹയർ സെക്കന്ററി സ്കൂളിൽ നിന്നുമാണ് പ്രാഥമിക വിദ്യാഭ്യാസവും,പ്ലസ്ടു പഠനവും പൂർത്തിയാക്കിയത്. ഏക സഹോദരൻ ശരത്ത് എഞ്ചിനീയറിങ് വിദ്യാർത്ഥിയാണ്.