കപ്പൂർ,പട്ടിത്തറ പഞ്ചായത്തുകളുടെ സംയുക്ത ശില്പശാല നടന്നു


ഭൂജല വകുപ്പിൻ്റേയും ഹരിത കേരള മിഷൻ്റെയും സംയുക്താഭിമുഖ്യത്തിൽ നീർത്തടാധിഷ്ഠിത പരിപോഷണത്തെ സംബദ്ധിച്ച് കപ്പൂർ,പട്ടിത്തറ പഞ്ചായത്തുകളുടെ സംയുക്ത ഏകദിന ശിൽപ്പശാല നടന്നു.മണ്ഡലത്തിൻ്റെ സമഗ്ര വികസനം ലക്ഷ്യമാക്കിയുള്ള സമഗ്ര ജല സംരക്ഷണ പദ്ധതിയാണിത് 

വിവിധ ഡിപ്പാർട്ടുമെൻ്റുകളുടെ പ്ലാൻ ഫണ്ടുകൾ ഇവിടങ്ങളിലെ വാട്ടർഷെഡുകളിൽ പടിപടിയായി ഉപയോഗിച്ച് നടപ്പിലാക്കുന്നതിനാണ് ലക്ഷ്യമിടുന്നത് ബഹു നിയമസഭാ സ്പീക്കർ പ്രദേശത്തെ MLA ശ്രീ എം ബി രാജേഷ് അവർകളുടെ നേതൃത്തതിൽ സംസ്ഥാന ലാൻ്റ് യൂസ് ബോർഡ് കമ്മീഷണറുടെ കോർഡിനേഷനിൽ ജില്ലയിൽ ഹരിത കേരളം മിഷൻ ആണ് പ്രവർത്തനങ്ങൾ ഏപോപ്പിക്കുന്നത്

കുമരനല്ലൂർ, പട്ടിശേരി എന്നീ സെമീ ക്രിട്ടിക്കൽ പ്രദേശങ്ങളാണ് ഉൾപ്പെടുത്തിയിരിക്കുന്നത് കപ്പൂർ, പട്ടിത്തറ  പഞ്ചായത്തുകളുടെ സംയുക്തമായുള്ള ശിൽപ ശാല കപ്പൂർ  ഗ്രാമപഞ്ചായത്ത് ഹാളിൽ നടന്നു.

ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ്  അഡ്വ വി പി റജീന  ഉദ്ഘാടനം ചെയ്തു കപ്പൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ഷറഫുദ്ദീൻ കളത്തിൽ അദ്ധ്യക്ഷനായി പട്ടിത്തറ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് പി ബാലൻ മുഖ്യാതിഥിയായി , ജില്ലാ പഞ്ചായത്ത് മെമ്പർ ഷാനിബ ടീച്ചർ ,ബ്ലോക്ക് പഞ്ചായത്ത് മെമ്പർ മാരായ കെ വി ബാലകൃഷ്ണൻ , മുഹമ്മദ് മാണിയേക്കൽ വാർഡ് മെമ്പർ കെ ടി അബ്ദുള്ളക്കുട്ടി, മറ്റു വാർഡ് മെമ്പർ മാർ തുടങ്ങിയവർ പങ്കെടുത്തു സംസാരിച്ചു.

ശ്രീ വിശ്വനാഥൻ (സോയിൽ  കൺസർവേഷൻ ഓഫീസർ),സി എം അനീഷ് ( ബി പി  ഒ),ശ്രീ  വൈ  കല്യാണ കൃഷ്ണൻ  (ജില്ലാ  ഹരിത കേരള മിഷൻ),ശ്രീമതി  താരാ മനോഹർ (ജില്ലാ സോയിൽ കൺസർവേഷൻ ഓഫീസർ) എന്നിവർ വിഷയാവതരണം നടത്തി,പഞ്ചായത്ത് സുപ്രണ്ട്   പ്രദീപ്  നന്ദി പറഞ്ഞു

Below Post Ad