ആനക്കര ഗ്രാമപഞ്ചായത്തിൻ്റെ 2021-22 വാർഷിക പദ്ധതി പ്രകാരം എസ്.സി കുടുംബങ്ങൾക്ക് നൽകുന്ന വാട്ടർ ടാങ്ക് വിതരണം ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് കെ.മുഹമ്മദ് നിർവ്വഹിച്ചു.
ചടങ്ങിൽ വൈസ് പ്രസിഡൻ്റ് റൂബിയ റഹ്മാൻ,സ്റ്റാൻ്റിങ്ങ് കമ്മിറ്റി ചെയർമാൻമാരായ പി.സി രാജു,പി.കെ ബാലചന്ദ്രൻ,സി.പി സവിത ടീച്ചർ, മെമ്പർമാരായ ടി.സ്വാലിഹ്,ഗിരിജ മോഹനൻ,വി സജിത,ജ്യോതി ലക്ഷ്മി,ടി.സി പ്രജിഷ,അസിസ്റ്റൻ്റ് സെക്രട്ടറി പ്രസീത തുടങ്ങിയവർ പങ്കെടുത്തു