കൂറ്റനാട് പരിസര പ്രദേശങ്ങളിലെ നിരവധി വീടുകളിലെ കിണർ വെള്ളം മലിനമാകുന്ന അവസ്ഥ തുടങ്ങിയിട്ട് ആറ് മാസത്തോളമായി .ഇതുമൂലം വലിയ ബുദ്ധിമുട്ടാണ് പ്രദേശ വാസികൾ അനുഭവിക്കുന്നത്.
ഭൂഗർഭ ജല വകുപ്പ് പരിശോധനകൾ എത്രയും വേഗം പൂർത്തീകരിച്ച് പെട്ടന്ന് പരിഹാരം കാണാൻ അധികാരികൾ തെയ്യാറാവണമെന്നും പഞ്ചായത്ത് അധികൃതർ പ്രദേശത്തുകാർക്ക് കൂടുതൽ കുടിവെള്ളമെത്തിക്കാൻ സംവിധാനമൊരുക്കണമെന്നും വിടി ബൽറാം ആവശ്യപ്പെട്ടു