ആനക്കര സര്വീസ് സഹകരണ ബാങ്കിന്റെ കൂടല്ലൂര് ശാഖ പുതിയ കെട്ടിടത്തില് പ്രവര്ത്തനം ആരംഭിച്ചു. നിയമസഭാ സ്പീക്കര് എം ബി രാജേഷ് ഉദ്ഘാടനം നിര്വ്വഹിച്ചു. ബാങ്ക് പ്രസിഡന്റ് അബ്ദുള് ഹമീദ് അധ്യക്ഷനായി .പി.മമ്മിക്കുട്ടി എം.എൽ എ ചടങ്ങിൽ പങ്കെടുത്ത് ആശംസകൾ അറിയിച്ചു.
ആനക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ മുഹമ്മദ്, ജില്ലാ പഞ്ചായത്തംഗം ഷാനിബ ടീച്ചര്, ബ്ലോക്ക് പഞ്ചായത്തംഗം എംടി ഗീത ,ഗ്രാമ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മറ്റി അധ്യക്ഷന് പികെ ബാലചന്ദ്രന്, ഗ്രാമ പഞ്ചായത്തംഗം സാലിഹ് , ബാങ്ക് മുന് പ്രസിഡന്റ് പിഎന് മോഹനന് , ഡോ ഹുറൈര് കുട്ടി, വിവിധ രാഷ്ടീയ കക്ഷി പ്രസിനിധികളായ എന് അനീഷ്(സിപിഎം),വി സുബ്രഹ്‌മണ്യന് (സിപിഐ), സി അബ്ദു(മുസ്ലീം ലീഗ്), പ്രീത ബാലചന്ദ്രന്(ബിജെപി) ബാങ്ക് അസി. സെക്രട്ടറി മുസ്തഫ എന്നിവര് പങ്കെടുത്തു.