തൃത്താല പഞ്ചായത്തിലെ ഉള്ളന്നൂരിരിൽ നിന്നും തൃത്താല റേഞ്ച് എക്സൈസ് സംഘം 440 ലിറ്റർ വാഷ് കണ്ടെത്തി നശിപ്പിച്ചു. ഉള്ളന്നൂർ ചെറക്കൽ കോളനിയിൽ പനമ്പറ്റപറമ്പിൽ വീട്ടിൽ പരേതനായ ഉണ്ണികൃഷ്ണൻ്റെ ഭാര്യ ശ്യാമളയുടെ വീടിൻ്റെ ചായ്പ്പിനോട് ചേർന്ന് ചാരായം വാറ്റാൻ പാകത്തിലാണ് ബാരലുകളിലും, കുടങ്ങളിലും കന്നാസുകളിലുമായി വാഷ് സൂക്ഷിച്ചിരുന്നത്.
എക്സൈസ് ഇൻസ്പെക്ടർ എൻ. നൗഫലിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് വാഷ് കണ്ടെത്തിയത്. പ്രതിയായ ശ്യാമളയെ പിടികൂടാനായില്ല. പ്രിവൻ്റീവ് ഓഫീസർ ആർ. രജിത്ത്, സിവിൽ എക്സൈസ് ഓഫീസർമാരായ വി.പി. മഹേഷ്, ആർ. വിനു, പി.എൻ. അനിത എന്നിവരുൾപ്പെട്ട സംഘമാണ് പരിശോധനക്ക് നേതൃത്വം നൽകി.