പട്ടാമ്പി 108-ാം നേർച്ചയുടെ നടത്തിപ്പുമായി ബന്ധപ്പെട്ട് നഗരസഭയിൽ പ്രത്യേക യോഗം നടത്തി.ദേശീയോത്സവം മികച്ച രീതിയിൽ നടത്തുന്നതിനാവശ്യമായ ക്രമീകരണങ്ങളും മുന്നൊരുക്കങ്ങളും ഏർപ്പെടുത്താൻ യോഗം തീരുമാനിച്ചു. നഗരസഭയിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന പ്രത്യേക സി.സി.ടിവി കണ്ട്രോൾ റൂം സജ്ജമാക്കുമെന്ന് നഗരസഭ ചെയർ പേഴ്സൺ ഒ.ലക്ഷ്മിക്കുട്ടി വൈസ് ചെയർമാൻ ടി.പി ഷാജി എന്നിവർ അറിയിച്ചു.
പൊതുജനങ്ങൾക്ക് അടിയന്തര മെഡിക്കൽ സഹായം എത്തിക്കുന്നതിനും, പ്രശ്നങ്ങളുണ്ടായാൽ മേഖലകളിലേക്ക് പോലീസിനെ വേഗത്തിൽ എത്തിക്കാനും സി.സി.ടി.വി കണ്ട്രോൾ റൂമിന്റെ പ്രവർത്തനം സഹായിക്കും.
ക്രമസമാധാന പ്രശ്നമുണ്ടായാൽ കർശന നടപടിയെടുക്കും.
നഗര പ്രദക്ഷണത്തിന്റെ ഭാഗമായുള്ള
ഉപ ആഘോഷ കമ്മിറ്റികളുടെ ഘോഷ യാത്ര വരവിൽ പ്രത്യേക ക്രമീകരണം ഒരുക്കാനും യോഗത്തിൽ ധാരണയായി.
ഭക്ഷ്യ സുരക്ഷ ഉറപ്പ് വരുത്താൻ ഹോട്ടലുകളിലും തട്ടു കടകളിലും നഗരസഭ ആരോഗ്യ വിഭാഗം പരിശോധന കർശനമാക്കും.
നേർച്ച ദിവസം പട്ടാമ്പിയിൽ ഗതാഗത നിയന്ത്രണം ഉണ്ടാവും. 108 -മത്
നേർച്ച ആഘോഷപൂർവ്വം നടത്തുന്നതിന് പൊതു ജനങ്ങളും നേർച്ച കമ്മിറ്റികളും സഹകരിക്കണമെന്ന് നഗരസഭ ചെയർ പേഴ്സണും വൈസ് ചെയർമാനും അഭ്യർത്ഥിച്ചു.
നഗരസഭ സ്ഥിരം സമിതി അധ്യക്ഷരായ പി.വിജയകുമാർ, കെ.ടി.റുഖിയ, റവന്യൂ വകുപ്പ്, പോലീസ്, എക്‌സൈസ്, ഫുഡ് സേഫ്റ്റി, നഗരസഭ സെക്രട്ടറി, താലൂക്ക് ആശുപത്രി സൂപ്രണ്ട് തുടങ്ങിയ ബന്ധപ്പെട്ട വിവിധ വകുപ്പ് ഉദ്യോഗസ്ഥരും, കേന്ദ്ര നേർച്ച ആഘോഷ കമ്മിറ്റി ഭാരവാഹികൾ,
നിള ഹോസ്പിറ്റൽ, സേവന ഹോസ്പിറ്റൽ പ്രതിനിധികൾ തുടങ്ങിയവരും യോഗത്തിൽ പങ്കെടുത്തു
swale