പട്ടാമ്പി നേർച്ച ; ഞായറാഴ്ച ഉച്ചതിരിഞ്ഞ് 3.30 മുതൽ രാത്രി 9 വരെ ഗതാഗത നിയന്ത്രണം


പട്ടാമ്പി നേർച്ച പ്രമാണിച്ച് ഞായറാഴ്ച ഉച്ചതിരിഞ്ഞ് 3.30 മുതൽ രാത്രി 9 വരെ പ്രധാനപാതയിൽ ഗതാഗതം നിയന്ത്രണമേർപ്പെടുത്തി. യാത്രക്കാർ ഗതാഗത നിയന്ത്രണം പാലിക്കണമെന്ന് അധികൃതർ അറിയിച്ചു.

പെരിന്തൽമണ്ണയിൽ നിന്നും പാലക്കാട് ഭാഗത്തേക്കുള്ള വാഹനകൾ  വാഹനങ്ങൾ കൊപ്പം - മുളയങ്കാവ് - വല്ലപ്പുഴ - വഴിയും , ഗുരുവായൂർ ഭാഗത്തേക്കുള്ള വാഹനങ്ങൾ തൃത്താല കൊപ്പം - മുതുതല - വെള്ളിയാങ്കല്ല് വഴിയും, തിരിച്ചും പോകണം.

ഗുരുവായൂർ ഭാഗത്തു നിന്നും പാലക്കാട്ടേക്കുള്ള വാഹനങ്ങൾ കൂട്ടുപാത - ചെറുതുരുത്തി വഴിയും, പെരിന്തൽമണ്ണ ഭാഗത്തേക്കുള്ള വാഹനങ്ങൾ കൂറ്റനാട് - തൃത്താല - വെള്ളിയാങ്കല്ല് വഴിയും, പാലക്കാട് ഭാഗത്തു നിന്നും ഗുരുവായൂർ ഭാഗത്തേക്കുള്ള വാഹനങ്ങൾ കുളപ്പുള്ളി - ചെറുതുരത്തി - കൂട്ടു പാത വഴിയുംപോകണമെന്ന് പോലീസ് അറിയിച്ചു.

Tags

Below Post Ad