വയോധികയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി.കക്കാട്ടിരി തടത്തിപറമ്പിൽ കോളനിയിൽ ഒറ്റയ്ക്ക് താമസിക്കുന്ന കാലടി ചന്ദ്രമതി (69)യെയാണ് വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്
രണ്ടു ദിവസമായി ഇവരെ കാണാനില്ലായിരുന്നു. ഇന്ന് വൈകിട്ട് അഞ്ച് മണിക്കാണ് തൊട്ടടുത്ത വീട്ടുകാർ മരിച്ച നിലയിൽ വീട്ടിൽ കണ്ടെത്തിയത്.
തൃത്താല പോലീസ് സ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിച്ചു.