മുഖ്യമന്ത്രിയുടെ ഗ്രാമീണ റോഡ് പുനരുദ്ധാരണ സ്കീമിൽ MLA യുടെ ശുപാർശയനുസരിച്ച് ഉൾപ്പെടുത്തി വട്ടംകുളം പഞ്ചായത്തിൽ 72 ലക്ഷം രൂപ ചെലവഴിച്ച് പുനരുദ്ധാരണം നടത്തിയ 5 ഗ്രാമീണ റോഡുകളുടെ ഉൽഘാടനം കെ.ടി.ജലീൽ എം എൽ എ നിർവഹിച്ചു.
1) നെല്ലിശ്ശേരി IHRD റോഡ് (25 ലക്ഷം).
2) നെല്ലിശ്ശേരി-പന്താവൂർ റോഡ് (20 ലക്ഷം).
3) പറയത്തുമന റോഡ് (10 ലക്ഷം).
4) ചേകനൂർ ശബരിമലക്കുന്ന്-ആനക്കര ഹൈസ്കൂൾ-കണയൂർ മന റോഡ് (7 ലക്ഷം).
5) പറയത്തുമന- നെല്ലേക്കാട് പഞ്ഞാവൂർ റോഡ് (10ലക്ഷം).
ചടങ്ങിൽ വട്ടംകുളം പഞ്ചായത്ത് പ്രസിഡണ്ട് കഴുങ്ങിൽ മജീദ് അദ്ധ്യക്ഷത വഹിച്ചു. പൊന്നാനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സി രാമകൃഷ്ണൻ മുഖ്യാതിഥിയായി. മെമ്പർമാരായ നജീബ്, ശ്രീജ പാറക്കൽ, ഫസീല സജീബ്, വി.പി.അനിത,പി.സുധാകരൻ,പി.വി. ഉണ്ണികൃഷ്ണൻ ഉൾപ്പടെ ജന പ്രതിനിധികളും നാട്ടുകാരും പങ്കെടുത്തു.